LiveTV

Live

Kerala

പിണറായിക്ക് ബിജെപിയിലേക്ക് ആളെക്കൂട്ടുന്ന പണിയെന്ന് ചെന്നിത്തല

പിണറായിക്ക് ബിജെപിയിലേക്ക് ആളെക്കൂട്ടുന്ന പണിയെന്ന് ചെന്നിത്തല
Summary
ടിപി സെന്‍കുമാറിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം അനുചിതമെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്റെ ഒന്നാമത്തെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പണിയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. ടിപി സെന്‍കുമാറിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം അനുചിതമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ജയില്‍ തടവുകാരുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം തെറ്റെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരെ വെറുതെ വിടാന്‍ സര്‍ക്കാരിന് എന്തധികാരമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു.