LiveTV

Live

Kerala

കോവില്‍മല ആദിവാസി കോളനിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

കോവില്‍മല ആദിവാസി കോളനിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
Summary
വരള്‍ച്ചയെ നേരിടാന്‍ പദ്ധതി വേണമെന്നാണ് രാജാവിന്റെയും പ്രജകളുടെയും ആവശ്യം.

ഇടുക്കിയിലെ കോവില്‍മലയിലും കുടിവെള്ളമില്ല. സംസ്ഥാനത്ത് ഇന്നും രാജഭരണത്തില്‍ വിശ്വസിക്കുന്ന ഏക ആദിവാസി കോളനിയാണ് കോവില്‍മലയിലേത്. വരള്‍ച്ചയെ നേരിടാന്‍ പദ്ധതി വേണമെന്നാണ് രാജാവിന്റെയും പ്രജകളുടെയും ആവശ്യം.

ഇത് കോവില്‍മല രാജാവും പ്രജകളും പങ്കെടുക്കുന്ന നാട്ടുകൂട്ടമാണ്. ഈ നാട്ടുകൂട്ടത്തിന്റെ പ്രധാന ചര്‍ച്ച കുടിവെള്ളം തന്നെയാണ്. നൂറ്റി എണ്‍പതോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന കോവില്‍മലയില്‍ കുടിവെളളത്തിന് ആകെയുള്ളത് ഒരു കുളമാണ്. ഈ കുളത്തില്‍ അവശേഷിക്കുന്ന വെള്ളമാകട്ടെ കുടികാനോ കുളിക്കാനോ പറ്റാത്ത അവസ്ഥയിലും. എങ്കിലും അത്യാവശ്യക്കാര്യങ്ങള്‍ക്ക് ഇവര്‍ക്ക് ഈ കുളം തന്നെയാണ് ആശ്രയം. പത്തുവര്‍ഷം മുമ്പ് കുടിവെള്ളം കോളനിയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി കോളനിക്കാര്‍ പറയുന്നു. പക്ഷെ അവയുടെ പണിപോലും ആരംഭിച്ചില്ല. എങ്കിലും ഇവരുടെ പ്രതീക്ഷ കരിഞ്ഞുണങ്ങിയിട്ടില്ല. വേനല്‍കടുത്താല്‍ കുളത്തിലെ അവസാന തുള്ളി വെള്ളവും വറ്റും എന്നയാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴും
സര്‍ക്കാര്‍ തങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളും എന്ന പ്രതീക്ഷയില്‍ തന്നെയാണ് രാജാവും പ്രജകളും.