LiveTV

Live

Kerala

‌‌ബിജെപിയുടെ ചിതാഭസ്മ നിമഞ്ജന യാത്രക്ക് തുടക്കം

‌‌ബിജെപിയുടെ ചിതാഭസ്മ നിമഞ്ജന യാത്രക്ക് തുടക്കം
Summary
കഞ്ചിക്കോട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജാഥ ഉദ്ഘാടനം ചെയ്തു.

മാര്‍ക്സിസ്റ്റ് ക്രൂരതക്കെതിരെ മാതൃവിലാപം എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി നടത്തുന്ന ചിതാഭസ്മ-നിമഞ്ജന യാത്രക്ക് തുടക്കമായി. കഞ്ചിക്കോട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജാഥ ഉദ്ഘാടനം ചെയ്തു.

കഞ്ചിക്കോട്ട് പൊള്ളലേറ്റ് മരിച്ച വിമല ദേവിയുടെയും രാധാകൃഷ്ണന്റെയും ചിതാഭസ്മം ബന്ധുക്കള്‍ ജാഥാ ക്യാപ്റ്റന്‍മാര്‍ക്ക് കൈമാറിയതോടെയാണ് ചിതാഭസ്മ നിമഞ്ജന യാത്രക്ക് തുടക്കമായത്. വടക്കന്‍ മേഖല യാത്ര സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും തെക്കന്‍ മേഖലാ യാത്ര മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷുമാണ് നയിക്കുന്നത്. പാലക്കാട്ട് നടന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ടവരുടെ മക്കളും ബന്ധുക്കളും സമ്മേളനത്തില്‍ പങ്കെടുത്തു. മാര്‍ച്ച് മൂന്നിന് കാസര്‍കോഡ് മഞ്ചേശ്വരത്തും തിരുവനന്തപുരത്തെ തിരുവല്ലത്തും ചിതാഭസ്മം നിമഞ്ജനം ചെയ്യും.