LiveTV

Live

Kerala

ദേശീയ നാടോടി കലാസംഗമത്തിന് തുടക്കം

Summary
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കലാസംഗമത്തില്‍ രാജസ്ഥാന്‍, ഗുജറാത്ത് ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം കലാകാരന്‍മാര്‍ പങ്കെടുക്കുന്നുണ്ട്.

വൈവിധ്യമാര്‍ന്ന കലാരൂപങ്ങളുമായി ദേശീയ നാടോടി കലാസംഗമത്തിന് തുടക്കമായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കലാസംഗമത്തില്‍ രാജസ്ഥാന്‍, ഗുജറാത്ത് ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം കലാകാരന്‍മാര്‍ പങ്കെടുക്കുന്നുണ്ട്.

മുളകൊണ്ടുള്ള സംഗീതോപകരണങ്ങളാല്‍ തീര്‍ത്ത വയലി ഗ്രൂപ്പിന്റെ മുളയുടെ സംഗീതം. ഈ പരിപാടിയോടെയായിരുന്നു കലാസംഗമത്തിന് തുടക്കം. കലാസംഗമം മന്ത്രി എസി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. നാം ഒന്നല്ലേ... നമ്മളൊന്നല്ലേ.. എന്ന ഗാനം ഹിന്ദുസ്ഥാനി, കര്‍ണാടിക്, നാടന്‍ പാട്ട് ശാഖകളിലുള്ള ആലാപനവും അതിന്റെ നൃത്താവിഷ്കാരവും ഹൃദ്യമായ കലാവിരുന്നായിരുന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ കലാസംഗമത്തിന് കേരളം ആദ്യമായാണ് വേദിയാവുന്നത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, ഭാരത് ഭവന്‍ സംയുക്തമായാണ് ദേശീയ നാടോടി കലാസംഗമത്തിന് ചുക്കാന്‍ പിടിക്കുന്നത്. കനകക്കുന്ന്, നിശാഗന്ധി ഓഡിറ്റോറിയം, മാനവീയം വീഥി എന്നിവിടങ്ങളിലാണ് പരിപാടികള്‍ നടക്കുന്നത്.