LiveTV

Live

Kerala

രാഹുലിന് പക്വത എത്തിയിട്ടില്ലെന്ന് ഷീല ദീക്ഷിത്

രാഹുലിന് പക്വത എത്തിയിട്ടില്ലെന്ന് ഷീല ദീക്ഷിത്
Summary
ഷീല ദീക്ഷിത് പറഞ്ഞത് രാജ്യം മുഴുവന്‍ അറിയുന്ന കാര്യമെന്ന് അമിത്ഷ

രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ്ണമായും രാഷ്ട്രീയ പക്വത എത്തിയിട്ടില്ലെന്ന ഷീല ദീക്ഷിതിന്റെ പരാമര്‍ശം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന് കല്ലുകടിയാകുന്നു. ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല ദീക്ഷിതിന്റെ വിവാദ പരമാര്‍ശം. ഷീല ദീക്ഷിത് പറഞ്ഞ കാര്യം രാജ്യത്തിന് മുഴുവന്‍ അറിയുന്നതാണെന്നും, പിന്നെയെന്തിനാണ് രാഹുലിനെ യുപിയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചോദിച്ചു.

രാഹുലിന് പക്വത എത്തിയിട്ടില്ലെന്ന് ഷീല ദീക്ഷിത്

ഒറ്റക്ക് മത്സരിക്കുകയാണെങ്കില്‍ യുപിയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടയാളാണ് ഷീല ദീക്ഷിത്. എസ്പിയുമായി സഖ്യത്തിലായതോടെ ഷീല ആ സ്ഥാനത്ത് നിന്ന് പിന്മാറി. എങ്കിലും യുപിയില്‍ പ്രചാരണത്തില്‍ സജീവമാണ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടിയെ മൊത്തം പ്രതിരോധത്തിലാക്കുന്ന പരമാര്‍ശമാണ് അവര്‍ നടത്തിയത്.

രാഹുല്‍ ഗാന്ധിക്ക് ഇപ്പോഴും പക്വത എത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പ്രായം അതിനനുവദിക്കുന്നില്ല. അദ്ദേഹത്തിന് കുറച്ച് കൂടി സമയം നല്‍കണം. അപ്പോള്‍ കാര്യങ്ങള്‍ എല്ലാം ശരിയാകും. ഇതായിരുന്നു ഷീലയുടെ വാക്കുകള്‍.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം അതിന്‍റെ മുര്‍ധന്യതയിലേക്ക് കടക്കുന്ന സമയത്തുണ്ടായ പരാമര്‍ശം എതിരാളികള്‍ രാഷ്ട്രീയ ആയുധമാക്കുകയാണ്. അസംഗഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ ഇതിന് തുടക്കം കുറിച്ചു.

വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. വാര്‍ത്ത പുറത്ത് വന്നതിന് ശേഷം ഷീല ദീക്ഷിതും എന്തെങ്കിലും വിശദീകരണവുമായി രംഗത്ത് വന്നിട്ടില്ല.