LiveTV

Live

Kerala

ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് കോളജ് വിദ്യാര്‍ത്ഥിനികള്‍

ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് കോളജ് വിദ്യാര്‍ത്ഥിനികള്‍
Summary
ജയ്മാതാ കോളജിലെ നൂറ്റി ഇരുപതത് വിദ്യാര്‍ത്ഥിനികളാണ് മുടി ദാനം ചെയ്തത്...

ക്യാന്‍സര്‍ ചികില്‍സയിലെ കീമോ തെറാപ്പി വഴി രോഗികളുടെ മുടി നഷ്ടപ്പെടാറുണ്ട്. ഇങ്ങനെയുള്ളവരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സുഹൃത്തുക്കളും ബന്ധുക്കളും തല മുണ്ഡനം ചെയ്യാറുമുണ്ട്. എന്നാല്‍, മുടി നഷ്ടമായ ക്യാന്‍സര്‍ രോഗികള്‍ക്ക് തങ്ങളുടെ മുടി ദാനം ചെയ്യുകയാണ് പാലക്കാട്ടെ ഈ കോളജ് വിദ്യാര്‍ത്ഥിനികള്‍.

നീണ്ട ഇടതൂര്‍ന്ന മുടിയുളളവരും താരതമ്യേന കനം കുറഞ്ഞ മുടിയുളള്ളവരും ഒട്ടും വൈമനസ്യമില്ലാതെയാണ് തങ്ങളുടെ മുടി മുറിക്കാന്‍ സന്നദ്ധരായത്. ഇത്രയും നാള്‍ താലോലിച്ച് വളര്‍ത്തിയ മുടി ഒരു ഭാവഭേദവുമില്ലാതെ മുറിക്കാന്‍ അവരനുവദിച്ചു.

ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സിനിമാ താരം ഷാജു മുഖ്യാതിഥിയായിരുന്നു. ജയ്മാതാ കോളജിലെ നൂറ്റി ഇരുപതത് വിദ്യാര്‍ത്ഥിനികളാണ് മുടി ദാനം ചെയ്തത്. കൂടെ ലയണ്‍സ് ക്‌ളബ് അംഗങ്ങളും.

മുറിച്ചെടുത്ത മുടി തൃശൂരുള്ള വിഗ് നിര്‍മാണ യൂനിറ്റിന് കൈമാറി. വിഗ് നിര്‍മിച്ച് നിര്‍ധനരായ രോഗികള്‍ക്ക് വിതരണം ചെയ്യുമെന്ന് ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.