LiveTV

Live

Kerala

ഭിന്നലിംഗക്കാര്‍ക്ക് പദ്ധതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

ഭിന്നലിംഗക്കാര്‍ക്ക് പദ്ധതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്
Summary
ഭിന്ന ലിംഗക്കാര്‍ക്കായി ബജറ്റില്‍ പദ്ധതികള്‍ അവതരിപ്പിക്കുകയും അതിനുളള തുക മാറ്റി വെക്കുകയും ചെയ്ത സംസ്ഥാനത്തെ ആദ്യ തദ്ദേശ ഭരണ സ്ഥാപനമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്.

ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍ വിവിധ പദ്ധതികളുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ഭിന്നലിംഗക്കാരെ കുറിച്ചുളള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താനുതകുന്ന പ്രവര്‍ത്തനങ്ങളും ഒപ്പം ഇവര്‍ക്ക് തൊഴില്‍ പരിശീലനവും നല്‍കും.

ഭിന്ന ലിംഗക്കാര്‍ക്കായി ബജറ്റില്‍ പദ്ധതികള്‍ അവതരിപ്പിക്കുകയും അതിനുളള തുക മാറ്റി വെക്കുകയും ചെയ്ത സംസ്ഥാനത്തെ ആദ്യ തദ്ദേശ ഭരണ സ്ഥാപനമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ജില്ലയിലെ ഭിന്ന ലിംഗക്കാരെ കണ്ടെത്താനുളള സത്വര നടപടികളാണ് പദ്ധതിയുടെ ഭാഗമായി ആദ്യം നടപ്പിലാക്കിയത്. ഇതിനെ തുടര്‍ന്ന് ജില്ലയിലെ 410 ഭിന്നലിംഗക്കാരെ കണ്ടെത്തുകയും അവരെ പദ്ധതിയില്‍ അംഗങ്ങളാക്കുകയും ചെയ്തു. ഇത്തരക്കാരെ സമൂഹത്തിന്റെ‍ മുഖ്യധാരയിലേക്ക് എത്തിക്കാനുളള നടപടികളാണ് രണ്ടാം ഘട്ടം എന്ന നിലയില്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഭിന്നലിംഗക്കാരെ പൊതു പരിപാടികളില്‍ ഉള്‍പ്പെടുത്തുക, ഇവര്‍ക്കായി സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുക, തൊഴില്‍ പരിശീലനം നല്‍കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്വന്തമായി വരുമാനവും പൊതുജനങ്ങളുടെ പിന്തുണയും ലഭിച്ചാല്‍ ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങള്ക്ക്ത ഒരു പരിധിവരെ പരിഹാരമാകുമെന്ന് ഇവര്‍ തന്നെ പറയുന്നു.

പദ്ധതിയുടെ ഭാഗമായി ഇന്നലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ഭിന്ന ലിംഗക്കാരുടെ ശില്‍പശാല സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.