LiveTV

Live

Kerala

പുഴകള്‍ സംരക്ഷിക്കാന്‍ കര്‍മ്മ പദ്ധതി വേണം: പുഴ സംരക്ഷണ സമിതി

പുഴകള്‍ സംരക്ഷിക്കാന്‍ കര്‍മ്മ പദ്ധതി വേണം: പുഴ സംരക്ഷണ സമിതി
Summary
പുഴകൾ നാശോൻ മുഖമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുഴ സംരക്ഷണ സമിതി കൂട്ടായ്മ സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ പുഴകളുടെ സംരക്ഷണത്തിന് സർക്കാർ കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് പുഴ സംരക്ഷണ സമിതി. കോഴിക്കോട് മാമ്പുഴയുടെ തീരത്ത് ചേർന്ന യോഗത്തിലാണ് ആവശ്യം.

പുഴകൾ നാശോൻ മുഖമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുഴ സംരക്ഷണ സമിതി കൂട്ടായ്മ സംഘടിപ്പിച്ചത്. കയ്യേറ്റങ്ങളാലും മാലിന്യങ്ങളാലും അനുദിനം ഇല്ലാതാകുന്ന കോഴിക്കോട് ജില്ലയിലെ വിവിധ നദീ സംരക്ഷണ സംഘടനകൾ പങ്കെടുത്തു. പുഴകളുടെ സംരക്ഷണത്തിനായി കർമപദ്ധതി നടപ്പാക്കാൻ സർക്കാറിനോട് ആവശ്യപ്പെടാൻ കൂട്ടായ്മ തീരുമാനിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കുറ്റ്യാടി, ചാലിയാർ, ഇരുവഞ്ഞി, പൂനൂർ, മാമ്പുഴ തുടങ്ങി വിവിധ പുഴകളെ സംരക്ഷിക്കാൻ പ്രത്യേകം പദ്ധതി ആവിഷ്കരിക്കും.