LiveTV

Live

Kerala

യുവനടിക്കെതിരായ ആക്രമണം; ഇത്തരക്കാരെ ജനം നേരിടണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

യുവനടിക്കെതിരായ ആക്രമണം; ഇത്തരക്കാരെ ജനം നേരിടണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
Summary
മാനം ഭയന്നാണ് പലരും സംഭവങ്ങള്‍ പുറത്ത് പറയാന്‍ മടിക്കുന്നതെന്നും ജസ്റ്റിസ് കൊച്ചിയില്‍ പറഞ്ഞു.

യുവനടിക്കെതിരെ ഉണ്ടായ അക്രമത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ജസ്റ്റിസ് ബി കെമാല്‍ പാഷ. സംസ്ഥാനത്ത് സമീപകാലത്തായി ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉണ്ടാകുന്നതിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാനം ഭയന്നാണ് പലരും സംഭവങ്ങള്‍ പുറത്ത് പറയാന്‍ മടിക്കുന്നതെന്നും ജസ്റ്റിസ് കൊച്ചിയില്‍ പറഞ്ഞു.

യുവനടിക്കെതിരായ ആക്രമണം; ഇത്തരക്കാരെ ജനം നേരിടണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

തൃപ്പൂണിത്തുറയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ പ്രണയം നിഷേധിച്ചതിന് വെട്ടിയതും തീവണ്ടിയില്‍ മേഘാലയന്‍ യുവതി പീഡനത്തിന് ഇരയായതും ഉള്‍പ്പടെ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായത് ചൂണ്ടികാട്ടിയാണ് യുവനടിക്കെതിരെയുണ്ടായ അക്രമത്തിനെതിരെ ജസ്റ്റിസ് പ്രതികരിച്ചത്. സ്വന്തം മകള്‍ക്കുണ്ടായ ദുരന്തമാണ് തനിക്കിതെന്ന് ജസ്റ്റിസ് പറഞ്ഞു. സമൂഹത്തില്‍ നിരവധി വൃത്തികെട്ടവന്‍മാരുണ്ടെന്നും പൊലീസ് നിഷ്ക്രിയമാകുമ്പോള്‍ ജനം വേണം ഇവരെ കൈകാര്യം ചെയ്യണ്ടതെന്നും ജസ്റ്റിസ് പറഞ്ഞു. സ്വയം പ്രതിരോധമെന്ന അവകാശം മറ്റുള്ളവന്റെ സംരക്ഷണത്തിനും ഉപയോഗിക്കേണ്ടതാണെന്നും ജസ്റ്റിസ് ബി കെമാല്‍പാഷ ചൂണ്ടികാട്ടി. ദുരന്തങ്ങളെ ആഘോഷിക്കുന്ന മലയാളിയുടെ മനസ് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ ഫൌണ്ടേഷന്‍ പുരസ്ക്കാരം മമ്മൂട്ടിക്ക് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.