LiveTV

Live

Kerala

കാസര്‍കോട് മൂന്നു കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു

കാസര്‍കോട് മൂന്നു കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു
Summary
എന്‍മകജെ സ്വദേശികളായ മുംതാസ്, ഫാത്തിമ, ഫിദ എന്നിവരാണ് മരിച്ചത്.

മൂന്ന് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. കാസര്‍കോട് അഡ്യനടുക്കയിലെ ഹാഷിം - സുഹ്റ ദമ്പതികളുടെ 11 വയസുകാരി ഫസീല, 7 വയസുകാരി ഫിദ എന്നീ കുട്ടികളും കാസിം - ഹസ്മ ദമ്പതികളുടെ 10 വയസുകാരിയായ മുംതാസുമാണ് മരിച്ചത്. വീട്ടുപറമ്പിനോട് ചേര്‍ന്നുള്ള കുളത്തിലാണ് മുന്നുപേരും മുങ്ങിമരിച്ചത്. ഉച്ചയ്ക്ക് സ്കൂള്‍ വിട്ട് വന്നശേഷം കുളത്തിനടുത്തുള്ള മാവില്‍ നിന്നും മാങ്ങ പറിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. മങ്ങ പറിക്കുന്നതിനിടയില്‍ കുളത്തിലേക്ക് വീണുപോയതാവാമെന്നാണ് സംശയം. കൂടെയുണ്ടായിരുന്ന മറ്റൊരുകുട്ടി വിവരം പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ അപകടം അറിഞ്ഞത്. അപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.