LiveTV

Live

Kerala

ലോ അക്കാദമി ഭരണസമിതിക്കെതിരായ ഹരജി ഇന്ന് പരിഗണിക്കും

ലോ അക്കാദമി ഭരണസമിതിക്കെതിരായ ഹരജി ഇന്ന് പരിഗണിക്കും
Summary
അക്കാദമി മുന്‍പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹരജി ജ്യഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ഇന്ന് പരിഗണിക്കും.

തിരുവനന്തപുരം ലോ അക്കാദമി ഭരണസമിതിക്കെതിരായ ഹരജി തിരുവനന്തപുരം സബ് കോടതി ഇന്ന് പരിഗണിക്കും. അക്കാദമിയുടെ നടത്തിപ്പിലും ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളിലും വ്യാപക ക്രമക്കേട് ആരോപിച്ചുള്ള ബിജെപിയുടെ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ഭരണസമിതിയെ പിരിച്ചുവിടണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്.

ട്രസ്റ്റ് അംഗങ്ങളെ കേസുമായി ബന്ധിപ്പിക്കുന്ന അനുവാദ ഹരജി ഇല്ലാത്തതിനാല്‍ ആവശ്യം തള്ളണമെന്ന് എതിര്‍കക്ഷികള്‍ കഴിഞ്ഞ തവണ കോടതിയില്‍ വാദിച്ചിരുന്നു. അക്കാദമി മുന്‍പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹരജി ജ്യഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ഇന്ന് പരിഗണിക്കും.