LiveTV

Live

Kerala

എന്‍ഐഐ അറസ്റ്റ് ചെയ്ത ഹനീഫ് മൌലവി വീട്ടിലെത്തി

എന്‍ഐഐ അറസ്റ്റ് ചെയ്ത ഹനീഫ് മൌലവി വീട്ടിലെത്തി
Summary
കാസര്‍ഗോഡ് ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റുചെയ്ത, വയനാട് കമ്പളക്കാട് സ്വദേശി ഹനീഫ് മൌലവി തിരികെ വീട്ടിലെത്തി.

കാസര്‍ഗോഡ് ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റുചെയ്ത, വയനാട് കമ്പളക്കാട് സ്വദേശി ഹനീഫ് മൌലവി തിരികെ വീട്ടിലെത്തി. ആറുമാസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കാന്‍ എന്‍ഐഎയ്ക്ക് സാധിയ്ക്കാത്തതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്. ഹനീഫിനെതിരെ കാസര്‍ഗോഡ് സ്വദേശി നല്‍കിയ പരാതിയും പിന്‍വലിച്ചിട്ടുണ്ട്.

ആറുമാസം മുമ്പാണ് തലശേരിയില്‍ നിന്ന് ഹനീഫ് മൌലവിയെ പൊലീസ് കൊണ്ടുപോയത്. പിന്നീട്, ചോദ്യം ചെയ്യലിനായി ദേശീയ അന്വേഷണ ഏജന്‍സി മുംബൈയിലേയ്ക്കു കൊണ്ടുപോയി. കാസര്‍ഗോഡു നിന്ന് ഐഎസിലേയ്ക്ക് റിക്രൂട്ട്മെന്റ് നടത്തിയെന്ന കേസിലായിരുന്നു ഹനീഫിനെ അറസ്റ്റു ചെയ്തത്. എന്നാല്‍ ആറുമാസം കസ്റ്റഡിയില്‍ വച്ചിട്ടും കുറ്റപത്രം സമര്‍പ്പിയ്ക്കാന്‍ എന്‍ഐഎയ്ക്ക് സാധിയ്ക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ച് വീട്ടിലെത്തിയത്.

കാസര്‍ഗോഡ് പടന്നയില്‍ പള്ളിയിലുണ്ടായിരുന്ന സമയത്ത്, വിദ്യാര്‍ഥികള്‍ക്ക് മതപഠന ക്ളാസെടുത്തതല്ലാതെ മറ്റൊരു തെറ്റും ചെയ്തിട്ടില്ല. ആ ഉറപ്പ് ഉള്ളതുകൊണ്ടുതന്നെ ജയില്‍ മോചിതനാകുമെന്ന് വിശ്വാസമുണ്ടായിരുന്നു. എന്‍ഐഎ ഉദ്യോസ്ഥരില്‍ നിന്നും മോശമായ ഇടപെടല്‍ ഉണ്ടായില്ല. - ഹനീഫ് പറഞ്ഞു.

ഹനീഫിന്റെ വിദ്യാര്‍ഥിയും പിന്നീട് കാണാതാവുകയും ചെയ്ത, അഷ്ഫാഖിന്റെ പിതാവ് മജീദാണ് മകനെ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്തത്, ഹനീഫാണെന്നു കാണിച്ച് മുംബൈയില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍ഐഎ നടപടികള്‍. എന്നാല്‍, ഇത്തരത്തില്‍ ഒരു പരാതി നല്‍കിയിട്ടില്ലെന്നും എന്‍ഐഎ തയ്യാറാക്കിയ പരാതിയില്‍ ഒപ്പിടുകമാത്രമാണ് ചെയ്തതെന്നും മജീദ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.