LiveTV

Live

Kerala

എംടിക്കും കമലിനും പിന്തുണയുമായി സാംസ്കാരിക കൂട്ടായ്മ

എംടിക്കും കമലിനും പിന്തുണയുമായി സാംസ്കാരിക കൂട്ടായ്മ
Summary
എം ടി വാസുദേവന്‍ നായര്‍ക്കും കമലിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് മാനവ ജാഗ്രത എന്ന പേരില്‍ ഫാസിസ്റ്റ് വിരുദ്ധ സാംസ്കാരിക കൂട്ടായ്മ

എം ടി വാസുദേവന്‍ നായര്‍ക്കും കമലിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് മാനവ ജാഗ്രത എന്ന പേരില്‍ ഫാസിസ്റ്റ് വിരുദ്ധ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. ദേശീയപതാകയും രാജ്യസ്നേഹവും ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ അവകാശമല്ലെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വര്‍ഗീയ ഫാസിസ്റ്റ് അടിയന്തരാവസ്ഥയിലേക്കാണ് രാജ്യം പോകുന്നതെന്നായിരുന്നു എഴുത്തകാരന്‍ സക്കറിയയുടെ പ്രതികരണം.

ഫാസിസ്റ്റ് വിരുദ്ധ പ്രകടനത്തോടെയാണ് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയുടെ തുടക്കം. രോഹിത് വെമുലയുടെ ആത്മഹത്യാകുറിപ്പ് വായിച്ചാണ് പരിപാടി ആരംഭിച്ചത്.
വിനാശകാലത്ത് ബിജെപിക്ക് വിപരീത ബുദ്ധിയെന്നായിരുന്നു എഴുത്തുകാരന്‍ സക്കറിയയുടെ വിമര്‍ശം. എംടിക്കും കമലിനും എതിരായ പ്രസ്താവനകള്‍ പിന്‍വലിച്ച് ബിജെപി നേതാക്കള്‍ ഖേദം പ്രകടിപ്പിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഡബ്ബിംഗ് താരം ഭാഗ്യലക്ഷ്മി മാനവ ജാഗ്രതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

പെരുമ്പടവം ശ്രീധരന്‍, ബീന പോള്‍, കുരീപ്പുഴ ശ്രീകുമാര്‍, രാജശ്രീ വാര്യര്‍ തുടങ്ങി നിരവധി സാംസ്കാരിക പ്രവര്‍ത്തകര്‍ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു.