LiveTV

Live

Kerala

എന്തിന് എന്നെ വേട്ടയാടുന്നു ? എസ്എഫ്ഐക്കാരുടെ മര്‍ദനമേറ്റ ദലിത് വിദ്യാര്‍ഥി ചോദിക്കുന്നു...

എന്തിന് എന്നെ വേട്ടയാടുന്നു ? എസ്എഫ്ഐക്കാരുടെ മര്‍ദനമേറ്റ ദലിത് വിദ്യാര്‍ഥി ചോദിക്കുന്നു...
Summary
സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നതിനിടെ എംജി യൂണിവേഴ്‍സിറ്റിയില്‍ നിന്നു കഴിഞ്ഞദിവസം പുറത്തുവന്നത് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനത്തിന് ഇരയായ ദലിത് വിദ്യാര്‍ഥിയുടേതായിരുന്നു.
എന്തിന് എന്നെ വേട്ടയാടുന്നു ? എസ്എഫ്ഐക്കാരുടെ മര്‍ദനമേറ്റ ദലിത് വിദ്യാര്‍ഥി ചോദിക്കുന്നു...

സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നതിനിടെ എംജി യൂണിവേഴ്‍സിറ്റിയില്‍ നിന്നു കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനത്തിന് ഇരയായ ദലിത് വിദ്യാര്‍ഥിയുടേതായിരുന്നു. സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട്സിലെ എംഫിൽ വിദ്യാർഥിയും കാലടി സ്വദേശിയുമായ വിവേക് കുമാരനാണ് മർദ്ദനമേറ്റത്. എന്നാല്‍ ഇതുകൊണ്ടൊന്നും തനിക്ക് നേരെയുള്ള പീഡനങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് വിവേക് പറയുന്നു.

ചൊവാഴ്ച രാത്രിയില്‍ എസ്എഫ്ഐ യുണിറ്റ് സെക്രട്ടറി അടക്കമുള്ള നാലുപേരാണ് തന്റെ റൂമില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയതെന്ന് വിവേക് പറയുന്നു. ഇതിനു ശേഷം വരുംദിവസങ്ങളില്‍ മാനസിക പീഡനങ്ങളാണ് തന്നെ കാത്തിരുന്നതെന്നും വിവേക് ഫേസ്‍ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പരാതിപ്പെട്ടാല്‍ കൊന്നുകളയും എന്ന് പറഞ്ഞു സംഘടനാ പ്രവര്‍ത്തകര്‍ അന്ന് മുതല്‍ തന്നെയും പെണ്‍കുട്ടികള്‍ അടക്കമുള്ള തന്റെ സുഹൃത്തുക്കളെയും കഞ്ചാവ് ലോബിയുടെ ആളുകളാക്കി മാറ്റിയിരിക്കുകയാണ്. രാഷ്ട്രീയപരമായ, ആശയപരമായ വിയോജിപ്പുകള്‍ക്ക് മറുപടി പറയുന്നത് മര്‍ദനവും കൊലവിളിയും കൊണ്ടാണോ ? അതും മതിയാകാതെ വരുന്നത് കൊണ്ടാണോ കഞ്ചാവ് ഉപയോഗിക്കുന്നവന്‍ എന്ന ലേബലില്‍ തന്നെയും തന്റെ സുഹൃത്തുക്കളെയും വ്യക്തിഹത്യ നടത്തുന്നതെന്നും വിവേക് ചോദിക്കുന്നു.

SFI സംസ്ഥാന സെക്രട്ടറി അറിയുന്നതിന്... എം ജി യുണിവേഴ്സിറ്റിയില്‍ എംഫില്‍ വിദ്യാര്‍ത്ഥി യായ എന്നെ ചൊവാഴ്ച രാത്രിയില്‍ എസ്...

Posted by Vivek Kumaran on Saturday, January 14, 2017

വിദ്യാര്‍ഥികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന എസ്എഫ്ഐ നുണ പ്രചാരണം നടത്തിക്കൊണ്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യവും വിവേക് ഉന്നയിക്കുന്നു. ജീവിക്കാനായി പൊരുതുക എന്നത് തന്റെയും തന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആവശ്യമാണ്‌. അത്കൊണ്ട് മാത്രമാണ് താന്‍ ആത്മഹത്യ ചെയ്യാതിരിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് വിവേക് ഫേസ്‍ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.