LiveTV

Live

Kerala

സന്നിധാനവും പുല്ലുമേടും കനത്ത സുരക്ഷയില്‍

സന്നിധാനവും പുല്ലുമേടും കനത്ത സുരക്ഷയില്‍
Summary
മകരജ്യോതി ദര്‍ശിക്കാനുള്ള കാത്തിരിപ്പില്‍ തീര്‍ത്ഥാടകര്‍

മകര വിളക്കിനായി പുല്ലുമേട് ഒരുങ്ങി. പുല്ലുമേട്ടില്‍ നിന്നും, പാഞ്ചാലിമേട്ടില്‍ നിന്നും മകരവിളക്ക് ദര്‍ശിക്കാന്‍ സംസ്ഥാനത്തിന് അകത്തും നിന്നും പുറത്തു നിന്നും ആയിരക്കണക്കിന് അയ്യപ്പ ഭക്തമാര്‍ എത്തിതുടങ്ങി. പുല്ലുമേട് കനത്ത സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്...

ഇന്നലെ മുതല്‍ തന്നെ പുല്ലുമേട്ടിലും പാഞ്ചാലിമേട്ടിലും ചെറു സംഘങ്ങളായി അയ്യപ്പഭക്തമാന്‍ എത്തിതുടങ്ങി. ഇവിടെയുള്ള മലകളില്‍ വാദ്യമേളങ്ങളും ഭജനാലാപനവുമായി എതിതയ ഭക്തരെ കൊണ്ട് നിറഞ്ഞുതുടങ്ങി. ഇന്ന് പൊന്നമ്പമേട്ടില്‍ തെളിയുന്ന മകരവിളക്ക് കണ്ട് തൊഴുതശേഷം ഇവര്‍ മലയിറങ്ങും.

ഇത്തവണ അയ്യപ്പഭക്തരുടെ തിരക്ക് നിയന്തിക്കാന്‍ 1500 പോലീസുകാരെയാണ് ഉണ്ടാവുക. ഒരു ഐജി, 2 പോലീസ് സൂപ്രണ്ടുമാര്‍, 15 ഡിവൈഎസ്‍പി,
18 സര്‍ക്കിള്‍ ഇന്‍സ്‍പെക്ടര്‍മാരുടെ നേത്യത്വത്തിലാണ് പോലീസ് സംഘം പുല്ലുമേട് പ്രവര്‍ത്തിക്കുന്നത്. ശബരിമലയില്‍ നിന്ന് ദര്‍ശനം കഴിഞ്ഞ് കാനനപാതയിലൂടെയാണ് ഭൂരിഭാഗം ഭക്തരും യാത്രതിരിക്കുക. ഇവിടെ 5 ഹസ്കാലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി 50 സര്‍വ്വീസുകള്‍ നടത്തും. ഇന്ന് ഉച്ചയ്ക്ക് 2 മണിവരെ മാത്രമാണ് ഇവിടേയ്ക്ക് അയ്യപ്പ ഭക്തന്‍മാ ര്‍ക്ക് പ്രവേശനം ഉള്ളത്.