LiveTV

Live

Kerala

നാലുമാസത്തെ പരിശീലനത്തിനുശേഷം മക്ബത്തിനെ അരങ്ങിലെത്തിക്കാന്‍ വിദ്യാര്‍ഥികള്‍

Summary
വലിയവര്‍ക്കുപോലും വഴങ്ങാന്‍ ബുദ്ധിമുട്ടുള്ള കഥ ഷേക്‌സ്പിയറിന്റെ ഭാഷയില്‍തന്നെ പറയുന്നു. മുന്‍കൂട്ടി റെക്കോഡ്‌ചെയ്തല്ല. മൂന്നുമണിക്കൂര്‍ പത്തുമിനിട്ട് തല്‍സമയം...

ഷേക്‌സ്പിയര്‍ നാടകം മക്ബത്തുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ആലപ്പുഴ ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് നാലുമാസത്തെ പരിശീലനത്തിനുശേഷം മക്ബത്തിനെ അരങ്ങിലെത്തിക്കുന്നത്. സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനാണ് നാടകമൊരുക്കായിരിക്കുന്നത്.

കാലത്തെ അതിജീവിച്ച മക്ബത്ത്. ദുരാഗ്രഹങ്ങളുടെയും അധികാരക്കൊതിയുടെയും കറുത്ത മുഖങ്ങള്‍ക്ക് എല്ലാ കാലഘട്ടങ്ങളിലും പ്രസക്തിയുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ അധ്യാപകരുടെ പിന്തുണയോടെ നാടകം അരങ്ങിലെത്തിക്കുകയാണ്. ഒന്നും രണ്ടുമല്ല നാലുമാസത്തെ പരിശ്രമം. അഞ്ചാംക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള മുപ്പത്തിയേഴ് വിദ്യാര്‍ഥികള്‍. വലിയവര്‍ക്കുപോലും വഴങ്ങാന്‍ ബുദ്ധിമുട്ടുള്ള കഥ ഷേക്‌സ്പിയറിന്റെ ഭാഷയില്‍തന്നെ പറയുന്നു. മുന്‍കൂട്ടി റെക്കോഡ്‌ചെയ്തല്ല. മൂന്നുമണിക്കൂര്‍ പത്തുമിനിട്ട് തല്‍സമയം.

നാടക സംവിധായകനായ അധ്യാപകന്‍ തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. രാവിലെയും വൈകിട്ടും നാടകപഠനം. സ്‌കൂളിലെ കുട്ടികള്‍ക്കെല്ലാം ഇപ്പോള്‍ ഷേക്‌സ്പിയറെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും അറിയാം. സ്‌കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് വെള്ളിയാഴ്ച ദുരന്തനാടകം അരങ്ങിലെത്തുക.