LiveTV

Live

Kerala

നോട്ടും തെരുവുനായയും കലോത്സവത്തിലെ അറബിക് സംഭാഷണത്തില്‍ വിഷയങ്ങളായി

നോട്ടും തെരുവുനായയും കലോത്സവത്തിലെ അറബിക് സംഭാഷണത്തില്‍ വിഷയങ്ങളായി
Summary
തിരുവനന്തപുരം ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത പൂവച്ചല്‍ യുപിഎസ് സ്കൂളിലെ വിദ്യാര്‍ഥികളാണ് സമകാലിക പ്രസക്തമായ വിഷയത്തിലൂടെ കാണികളെ കൈയ്യിലെടുത്തത്.

നോട്ട് പിന്‍വലിക്കലും തെരുവുനായ പ്രശ്നവും വിഷയമാക്കി അറബിക് സംഭാഷണത്തില്‍ ഒന്നാം സ്ഥാനം നേടി വിദ്യാര്‍ഥികള്‍. തിരുവനന്തപുരം ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത പൂവച്ചല്‍ യുപിഎസ് സ്കൂളിലെ വിദ്യാര്‍ഥികളാണ് സമകാലിക പ്രസക്തമായ വിഷയത്തിലൂടെ കാണികളെ കൈയ്യിലെടുത്തത്.

നോട്ട് നിരോധമുണ്ടാക്കുന്ന സാന്പത്തിക പ്രതിസന്ധിയെക്കുറിച്ച ഈ സംഭാഷണ ശകലങ്ങളാണ് പൂവച്ചല്‍ യു പി സ്കൂളിലെ ഹാഫിസ് മുഹമ്മദിനെയും മുഹമ്മദ് ത്വാഹയെയും ഒന്നാമതെത്തിച്ചത്. സംസ്ഥാനത്തെ ആകെ ബാധിച്ച തെരുവനായ പ്രശ്നവും സംഭാഷണത്തില്‍ കടന്നു വന്നു.

പൂവച്ചല്‍ യുപിഎസിലെ അഹമ്മദ് അലി മാഷാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. ഹാഫിസ് മുഹമ്മദ് അറബിക് പദ്യപാരായണത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട്