LiveTV

Live

Kerala

പത്തനംതിട്ടയില്‍ അറവുശാല പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പരാതി

പത്തനംതിട്ടയില്‍ അറവുശാല പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പരാതി
Summary
മാലിന്യപ്ലാന്റും അറവ് ശാലയും ഒരേ കോംപൌണ്ടിലാണ് പ്രവര്‍ത്തിക്കുന്നത്

പത്തനംതിട്ട നഗരസഭയുടെ അറവുശാല പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പരാതി. മാലിന്യപ്ലാന്റും അറവ് ശാലയും ഒരേ കോംപൌണ്ടിലാണ് പ്രവര്‍ത്തിക്കുന്നത്. ‌അറവ്മാടുകളെ കൃത്യമായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നില്ലെന്നും ആരോപണമുണ്ട്.

പൂര്‍ണമായും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അറവ്ശാല പ്രവര്‍ത്തിക്കുന്നത്. നഗരത്തിലെ മാലിന്യങ്ങള്‍ മുഴുവനുമെത്തുന്നത് അറവ് ശാലയുടെ അതേ കോംപൌണ്ടില്‍ തന്നെ. മൃഗങ്ങളെ കശാപ്പ് ചെയ്തതിന് ശേഷം അറവ്മാലിന്യം അശാസ്ത്രീയമായി ഇവിടെത്തന്നെ കുഴിച്ച് മൂടുകയാണ് പതിവ്. ഇറച്ചി സൂക്ഷിക്കുന്നതും പൂര്‍ണമായും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തന്നെ.

കശാപ്പിന്‌ മുന്‍പ് അറവ്മാടുകളെ വെറ്റിനറി ഡോക്ടര്‍ പരിശോധിച്ച് മൃഗങ്ങള്‍ക്ക് രോഗങ്ങളില്ലെന്നും അറുക്കാനാവശ്യമായ ശാരീരിക അവസ്ഥയുള്ളതെന്നും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഇത് മിക്കവാറും പ്രഹസനമാകാറാണ് പതിവ്. അറവ്ശാലയുടെ തൊട്ടടുത്ത് തന്നെ ജില്ലാ വെറ്റിനറി കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഫലമില്ലെന്നാണ് വസ്തുത.

പത്തനംതിട്ട നഗരത്തിലേക്ക് ഇറച്ചി എത്തിക്കുന്നതിനുള്ള പ്രധാന കേന്ദ്രമായിട്ടും ആവശ്യമായ ഇടപെടല്‍ നടത്താന്‍ നഗരസഭയും സര്‍ക്കാര്‍ സംവിധാനങ്ങളും തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.