LiveTV

Live

Kerala

വഖഫ് അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം: ഹൈക്കോടതി 

വഖഫ് അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം: ഹൈക്കോടതി 
Summary
സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കളില്‍ വ്യാപകമായി അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും നടക്കുന്നുവെന്ന് ആരോപിച്ച് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്

2008ല്‍ സര്‍ക്കാര്‍ നിയമിച്ച വഖഫ് അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേരള വഖഫ് സംരക്ഷണവേദി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വഖഫ് ബോര്‍ഡിലെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായിരുന്നു റിട്ട ജസ്റ്റിസ് എംഎ നിസാര്‍ ചെയര്‍മാനായുള്ള കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്.

സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കളില്‍ വ്യാപകമായി അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും നടക്കുന്നുവെന്ന് ആരോപിച്ച് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. 2010ല്‍ അന്നത്തെ റവന്യൂ സെക്രട്ടറി നിവേദിത പി ഹരന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനും നടപടിയെടുക്കാനും ഉത്തരവിട്ടു. എന്നാല്‍ ആറു വര്‍ഷമായിട്ടും സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കപ്പെടാതിരുന്നപ്പോഴാണ് കേരള വഖഫ് സംരക്ഷണ വേദി പ്രസിഡന്‍റ് ടിഎം അബ്ദുല്‍സലാമും സെക്രട്ടറി നാസിര്‍ മനയിലും ഹൈക്കോടതിയെ സമീപിച്ചത്.

സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കളുടെ സ്ഥിതി വിവരകണക്കുകള്‍ പോലും വഖഫ് ബോര്‍ഡിന്‍റെ കൈശവശമില്ലെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പ്രവര്‍ത്തനങ്ങളെ കമ്മീഷന്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലമുണ്ടായ നഷ്ടങ്ങളുടെ കണക്കും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.