LiveTV

Live

Kerala

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഗമം

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഗമം
Summary
കളിയും ചിരിയും കൂട്ടുകൂടലുമായി നൂറോളം കുട്ടികള്‍ ആഘോഷത്തില്‍ പങ്കെടുത്തു

ലോകവികലാംഗ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ചക്കുളത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഗമം. കളിയും ചിരിയും കൂട്ടുകൂടലുമായി നൂറോളം കുട്ടികള്‍ ആഘോഷത്തില്‍ പങ്കെടുത്തു

സര്‍വ്വ ശിക്ഷാ അഭയാന്‍ പദ്ധതിയുടെ ഭാഗമായാണ് ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ സംഗമം ഒരുക്കിയത്. ശാരീരിക അവശതകള്‍ മറന്ന് കുട്ടികള്‍ കളിയും ചിരിയുമായി ദിവസമാഘോഷിച്ചു. തകഴി എടത്വ തലവടി മുട്ടാര്‍ പഞ്ചായത്തുകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ചായിരുന്നു സിഫണി എന്ന പേരില്‍ പരിപാടി നടത്തിയത്.

തലവടി പഞ്ചായത്തംഗം അജിത് കുമാര്‍ പിഷാരത്ത് അധ്യക്ഷത വഹിച്ച ആഘോഷപരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാങ്കരന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സീരിയല്‍ താരം ദേവി ഉണ്ണിമായ വിശിഷ്ടാതിഥിയായി. സീരിയല്‍ മേഖലയില്‍ നിന്നുള്ള സമ്പാദ്യത്തിന്റെ ഒരു വിഹിതം ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമപദ്ധതികള്‍ക്കായി ഉണ്ണിമായ നല്‍കി.