LiveTV

Live

Kerala

മണി നാടിന്റെ സ്വത്തെന്ന് വെള്ളാപ്പള്ളി

മണി നാടിന്റെ സ്വത്തെന്ന് വെള്ളാപ്പള്ളി
Summary
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉടുമ്പന്‍ചോലയില്‍ വെച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എം.എം. മണിയെ പരസ്യമായി ആക്ഷേപിച്ച സംഭവം വിവാദമായിരുന്നു.

എംഎം മണി നാടിന്റെ സ്വത്തെന്ന് വെള്ളാപ്പള്ളി നടേശന്‍. മണിയുമായി നല്ല സൗഹൃദമാണുള്ളതെന്നും വെള്ളാപ്പള്ളി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എംഎം മണിക്കെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉടുമ്പന്‍ചോലയില്‍ വെച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എം.എം. മണിയെ പരസ്യമായി ആക്ഷേപിച്ച സംഭവം വിവാദമായിരുന്നു. എം.എം. മണിയൊന്നും നിയമസഭയിലേക്ക് പോകേണ്ടയാളല്ലെന്നും പൂരപ്പറമ്പിലേക്ക് പോകേണ്ടയാളാണെന്നും പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ അദ്ദേഹത്തെ കരിങ്കുരങ്ങിനോട് ഉപമിക്കുകയായിരുന്നു.

കരിങ്കുരങ്ങിന്റെ നിറമുള്ള മണിയെ വിജയിപ്പിക്കണമോയെന്ന് ഈഴവ സമുദായം ആലോചിക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആഹ്വാനം. ഭൂതപ്പാട്ട് പാടാന്‍ പറഞ്ഞയക്കാന്‍ കൊള്ളാവുന്ന ഈ കരിങ്കുരങ്ങനെ അങ്ങോട്ട് വിടുക എന്നുള്ളതല്ലാതെ മനുഷ്യരുടെ ഇടയിലേക്ക് പറഞ്ഞയക്കാന്‍ കൊള്ളില്ലെന്നും മാണി കരിംഭൂതമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

അതേസമയം വെള്ളാപ്പള്ളിയുടെ വ്യക്തിപരമായ പരാമര്‍ശങ്ങളോട് മറുപടിയാനില്ലെന്നും ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് ഓരോരുത്തരുടേയും സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നുമായിരുന്നു അന്ന് എംഎം മണി പ്രതികരിച്ചത്. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്ന് 1109 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എംഎം മണി വിജയിച്ചത്. ബിഡിജെഎസ് സ്ഥാനാര്‍ഥി ബിജു പറമ്പത്തിന്റെ സാന്നിധ്യമായിരുന്നു എംഎം മണിയുടെ ഭൂരിപക്ഷത്തില്‍ കുറവുവരുത്തിയ ഒരു ഘടകം.