LiveTV

Live

Kerala

സുരക്ഷയില്ല; കെഎംസിടി മെഡിക്കല്‍ കോളജിലെ ആറു കെട്ടിടങ്ങള്‍ അടച്ചിടും

സുരക്ഷയില്ല; കെഎംസിടി മെഡിക്കല്‍ കോളജിലെ ആറു കെട്ടിടങ്ങള്‍ അടച്ചിടും
Summary
കാമ്പസിലെ മറ്റു എട്ടു കെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷാ വിഭാഗത്തിന്റെ എന്‍ഓസി ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് കാമ്പസിലെ കെട്ടിടങ്ങള്‍ അടച്ചു പൂട്ടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് ആറു കെട്ടിടങ്ങള്‍ ഇന്നു മുതല്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്. കാമ്പസിലെ മറ്റു എട്ടു കെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷാ വിഭാഗത്തിന്റെ എന്‍ഓസി ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദുരന്തനിവാരണത്തിന്റെ കൂടി ചുമതലയുള്ള കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്താണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് കാമ്പസിലെ ആറു കെട്ടിടങ്ങള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. അഗ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് നടപടി. ലേഡീസ് ഹോസ്റ്റല്‍, ഡെന്റല്‍ കോളജ് ആശുപത്രി കെട്ടിടം എന്നിവ ഇതില്‍ പെടും. ഇതിനു പുറമേ എട്ടു കെട്ടിടങ്ങള്‍ക്ക് അഗ്നിസുരക്ഷാ വിഭാഗത്തിന്റെ എന്‍ഒസി ഹാജരാക്കാനും നിര്‍ദേശമുണ്ട്. മുക്കം നഗരസഭാ സെക്രട്ടറി താമരശേരി ഡിവൈഎസ്‍പി എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ആറു കെട്ടിടങ്ങള്‍ പൂട്ടിയിടണമെന്ന് കലക്ടര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിധത്തില്‍ കെട്ടിടം പുതുക്കി പണിയാന്‍ സാവകാശം ചോദിച്ച് കോളജ് നല്‍കിയ അപേക്ഷയെത്തുടര്‍ന്ന് ഉത്തരവ് നടപ്പാക്കുന്നത് നീട്ടി. സാവകാശം നല്‍കിയിട്ടും കോളജ് അധികൃതര്‍ നടപടി സ്വകീരിക്കാത്തതിനെത്തുടര്‍ന്നാണ് പുതിയ ഉത്തരവ് ഇറക്കിയത്.