LiveTV

Live

Kerala

മദ്യഷോപ്പിനു മുന്നില് പരാതികളില്ലാതെ വരിനില്‍ക്കുന്നവര്‍ നല്ല കാര്യത്തിനു വേണ്ടി അല്‍പ്പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന് മോഹന്‍ലാല്‍

മദ്യഷോപ്പിനു മുന്നില് പരാതികളില്ലാതെ വരിനില്‍ക്കുന്നവര്‍  നല്ല കാര്യത്തിനു വേണ്ടി അല്‍പ്പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന് മോഹന്‍ലാല്‍
Summary
പ്രധാനമന്ത്രിയുടേത് ആത്മാര്‍ഥമായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയിരുന്നെന്നും ഇന്ത്യയെ സൂക്ഷ്മമായി പഠിച്ചതിന്റെ മുദ്രകള്‍ മോഡിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നെന്നും ലാല്‍

നോട്ട് നിരോധനത്തെ പിന്തുണച്ച് കൊണ്ട് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. തന്‍റെ ബ്ലോഗിലൂടെയാണ് പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് മോഹന്‍ലാല്‍ രംഗതെത്തിയിട്ടുള്ളത്. നോട്ട് നിരോധനം ഒരു നല്ല, സത്യസന്ധമായ ഇന്ത്യക്ക് വേണ്ടിയാണെന്ന് തിരിച്ചറിയുന്നതിനാല്‍ രാജ്യാതിര്‍ത്തിയിലെ മരുഭൂമിയിലിരുന്നു കൊണ്ട് സല്യൂട്ട് ചെയ്യുന്നതായി താരം ബ്ലോഗില്‍ പറയുന്നു.

പലതരത്തില്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ഈ തീരുമാനം എന്നാണ് പല ഭാഗങ്ങളില്‍ നിന്നുള്ള വിമര്‍ശനം, ഇത്തരമൊരു വലിയ തീരുമാനം എടുക്കുമ്പോള്‍ അതിനെ പിന്തുടര്‍ന്ന് വലിയ വിഷമങ്ങള്‍ ഉണ്ടാകുമെന്നറിയാതെയാവില്ല ഇത് ചെയ്തത്. വരി നില്‍ക്കുന്നതിന്‍റെ വിഷമത മനസിലാക്കുന്നു. മദ്യഷാപ്പിനു മുന്നിലും സിനിമാശാലകള്‍ക്ക് മുന്നിലും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന് നമ്മള്‍ ഒരു നല്ല കാര്യത്തിനു വേണ്ടി അല്‍പ്പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നാണ് എന്‍റെ അഭിപ്രായം - മോഹന്‍ലാല്‍ കുറിച്ചു

മേജര്‍ രവിയുടെ പുതിയ സിനിമയുടെ ഷൂട്ടിംഗിന്‍റെ ഭാഗമായി രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നുമാണ് മോഹന്‍ലാല്‍ ബ്ലോഗ് ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രിയുടേത് ആത്മാര്‍ഥമായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയിരുന്നെന്നും ഇന്ത്യയെ സൂക്ഷ്മമായി പഠിച്ചതിന്റെ മുദ്രകള്‍ മോഡിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നെന്നും ലാല്‍ പറയുന്നു.

.