LiveTV

Live

Kerala

ടോള്‍ കമ്പനിക്കെതിരെ കേസെടുക്കാനും വിശദീകരണം തേടാനും മനുഷ്യാവകാശ കമ്മീഷന്‍

ടോള്‍ കമ്പനിക്കെതിരെ കേസെടുക്കാനും വിശദീകരണം തേടാനും മനുഷ്യാവകാശ കമ്മീഷന്‍
Summary
കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ ടോള്‍ പിരിക്കുകയും മുന്പുണ്ടായിരുന്ന യാത്രാമാര്‍ഗങ്ങള്‍ അടക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അന്വേഷണം
ടോള്‍ കമ്പനിക്കെതിരെ കേസെടുക്കാനും വിശദീകരണം തേടാനും മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍ പാലിയേക്കരയിലെ ടോള്‍ കമ്പനിക്കെതിരെ കേസെടുക്കാനും വിശദീകരണം തേടാനും മനുഷ്യാവകാശ കമ്മീഷന്‌റെ ഉത്തരവ്. കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ ടോള്‍ പിരിക്കുകയും മുന്പുണ്ടായിരുന്ന യാത്രാമാര്‍ഗങ്ങള്‍ അടക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അന്വേഷണം. വിശദീകരണം ഡിസംബര്‍ മുപ്പതിനകം നല്കണം.

പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപമുള്ള സമാന്തര പാത ടോള്‌ കമ്പനി അടച്ച് കെട്ടിയിരിക്കുകയാണ്. വര്‍‌ഷങ്ങളായി നാട്ടുകാര്‍ ഉപയോഗിക്കുന്ന പൊതുമരാമത്ത് റോഡ് അടക്കുന്നത് സഞ്ചാര സ്വാതന്ത്രത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന് കാട്ടിയുള്ള പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. മനുഷ്യാവകാശ കമ്മീഷന്‍റെ തൃശൂരിലെ സിറ്റിങിലാണ് കമ്മീഷനംഗമായ കെ മോഹന്‍കുമാറിന്‍റെ ഉത്തരവ്

സര്‍വീസ് റോഡുകള്‍ , കാനകള്‍, തെരുവ് വിളക്കുകള്‍, ഡിവൈഡറുകള്‍ തുടങ്ങിയവ കരാറുകളില്‍ പൂര്‍ത്തിയാക്കാതെയാണ് ടോള്‍ പിരിക്കുന്നത് എന്നും പരാതിയില്‍ പറയുന്നുണ്ട്. ഇത് നിയമവിരുദ്ധമാണെന്നും പരാതിക്കാര്‍ പറയുന്നു. ടോള്‌ കമ്പനി കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, പൊതുമരാമത്ത് സെക്രട്ടറി, ദേശീയപാതാ പ്രൊജക്ട് ഡയറക്ടര്‍‌ എന്നിവര്‍ക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണം. കേസ് ഡിസംബര്‍ 30ന് വീണ്ടും പരിഗണിക്കും