LiveTV

Live

Kerala

കോഴിക്കോട് വൈദ്യുതി ട്രാന്‍സ്ഫോമറുകള്‍ കത്തിക്കാന്‍ ശ്രമം

കോഴിക്കോട് വൈദ്യുതി ട്രാന്‍സ്ഫോമറുകള്‍ കത്തിക്കാന്‍ ശ്രമം
Summary
അഞ്ച് ബാങ്കുകളുടെയും നിരവധി വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഇതോടെ തടസ്സപ്പെട്ടു.

കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രാന്‍സ്ഫോമറുകള്‍ കത്തിച്ചു. ചെറൂട്ടി റോഡിലും ടൌണ്‍ പൊലീസ് സ്റ്റേഷന്‍ സമീപവുമുള്ള രണ്ട് ട്രാന്‍സ്ഫോമറുകള്‍ക്കും ഒരു റിങ് മെയിന്‍ യൂണിറ്റിനുമാണ് അജ്ഞാതര്‍ തീയിട്ടത്. ഹെഡ് പോസ്റ്റോഫീസിന് പിറകില്‍ റെയില്‍ പാളത്തിനുസമീപം സിഗ്നല്‍ വയറുകളും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ട്രാന്‍സ്ഫോമറുകള്‍ക്ക് സമീപം ടയറുകള്‍ കൂട്ടിയിട്ട് തീയിട്ട നിലയില്‍ ഇന്ന് പുലര്‍ച്ചെയാണ് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. അഞ്ച് ബാങ്കുകളിലേക്കും നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്കുമുള്ള വൈദ്യുതി ഇതോടെ നിലച്ചു. അട്ടിമറി ശ്രമമാണെന്ന്​ സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവം ഗൗരവമായി കാണുന്നുവെന്നും അന്വേഷണം തുടങ്ങിയെന്നും സിറ്റി പൊലീസ്​കമീഷണർ ഉമ ​ബെഹ്റ അറിയിച്ചു.