LiveTV

Live

Kerala

അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി
Summary
സഹകരണ ബാങ്കുകളെ രാഷ്ട്രീയ ലക്ഷ്യത്തോടെ തകര്‍ക്കാന്‍ നീക്കം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ്.

സഹകരണ ബാങ്കുകളെ രാഷ്ട്രീയ ലക്ഷ്യത്തോടെ തകര്‍ക്കാന്‍ നീക്കം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ്. സണ്ണി ജോസഫ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ജില്ലാ സഹകരണ ബാങ്കുകളിലെ അന്വേഷണം ഗൂഢലക്ഷ്യം വച്ചുള്ളതാണെന്നാണ് പ്രതിപക്ഷ ആരോപണം.

അടിയന്തര പ്രമേയത്തിന് സ്‍പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി'. ജില്ല ബാങ്കുകളെ പിരിച്ചുവിട്ട് കേരള ബാങ്ക് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം എതിര്‍ക്കുമെന്ന് പ്രതിപക്ഷം പറഞ്ഞു. സഹകരണ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് കേരള ബാങ്ക് രൂപീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.