LiveTV

Live

Kerala

മാധ്യമ രംഗം ആര്‍എസ്എസുകാര്‍ കീഴടക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

മാധ്യമ രംഗം ആര്‍എസ്എസുകാര്‍ കീഴടക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍
Summary
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസഥാനത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്നും കോടിയേരി എറണാകുളത്ത് പറഞ്ഞു.

സംസ്ഥാനത്ത് അഞ്ച് ടെലിവിഷന്‍ ചാനലുകള്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് പ്രചാരത്തില്‍ മുന്‍പന്തിയിലുള്ള പത്രങ്ങളെയും ആര്‍എസ്എസ് പ്രചാരണത്തിന് ഉപയോഗിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസഥാനത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്നും കോടിയേരി എറണാകുളത്ത് പറഞ്ഞു.

ഹിന്ദു ആരാധാനലയങ്ങള്‍ കേന്ദ്രീകരിച്ചാണ് ആര്‍എസ് എസ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്ര പരിസരത്ത് സസ്യേതര ഭക്ഷണ ശാലകളുടെ പ്രവര്‍ത്തനം തടയുന്നത് ഇതിന്റെ ഭാഗമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ആര്‍എസ്എസ് ഉദ്ദേശിക്കുന്ന മതധ്രുവീകരണത്തിന് സഹായിക്കുന്നതാണ് ഐഎസിന്റെ പ്രവര്‍ത്തനം. ഈ കെണിയില്‍ മത ന്യൂനപക്ഷങ്ങള്‍ വീണു പോകരുത്. ഇന്ത്യയിലെ മാധ്യമ രംഗം കോര്‍പ്പറേറ്റുകള്‍ വഴി ആര്‍എസ്എസ് കീഴടിക്കിയിരിക്കുന്നു. കേരളത്തില്‍ അഞ്ച് ചാനലുകളാണ് ആര്‍എസ്എസിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ ഉന്നത തലത്തില്‍ പരിശോധിക്കും. വടക്കാഞ്ചേരി സംഭവത്തില്‍ കൃത്യമായ നിലപാടെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. തെറ്റായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ എത്ര ഉന്നതരായാലും സിപിമ്മിന്റെ സംരക്ഷണം ഉണ്ടാകില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ സ്ത്രീ പീഡനങ്ങള്‍ ഉയര്‍ത്തി കൊണ്ടു വന്ന് എല്‍ഡിഎഫിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.