സബ്സെന്ററുകളില്‍ ഫാര്‍മസിസ്റ്റുകളെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ജീവിത ശൈലി രോഗങ്ങള്ക്ക്ഉളള മരുന്നുകള്‍ സബ്സെന്ററുകളിലേക്ക് മാറ്റുമ്പോള്‍ അവിടങ്ങളില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് മരുന്നുകള്‍ കൈകാര്യംചെയ്യണമെന്നാണ് ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദ്ദേശം.
ജീവിത ശൈലി രോഗങ്ങള്‍ക്ക് ഉളള മരുന്നുകള്‍ പി.എച്ച്.എസികളില്നിന്നും സബ്സെന്ററുകളിലേക്ക് മാറ്റണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്കുന്ന നിര്‍ദ്ദേശം. രോഗികള്‍ക്ക് ഫാര്മസിസ്റ്റുകള്മാത്രമെ മരുന്നു നല്‍കാവുയെന്ന നിയമം നിലനില്കുന്പോഴാണ് ഇത് അട്ടിമറിക്കുന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്.
സബ്സെന്ററുകളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമരാണ് മരുന്നുകള്‍ നല്‍കുക.പി.എച്ച്.എസിയില്‍നിന്നും സബ്സെന്ററുകളിലേക്ക് മരുന്നുകള്‍ മാറ്റുന്നത് ജനങ്ങള്‍ക്ക് പ്രയോജനകരമാണ്. എന്നാല്‍ യോഗ്യതയില്ലാത്തവര്‍ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നത് വലിയ അപകടങ്ങള്‍ സൃഷ്ടിക്കും. സബ്സെന്ററുകളിലും ഫാര്‍മസിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.