LiveTV

Live

Kerala

വിദ്യാഭ്യാസ വായ്പയെടുത്ത് ജപ്തിയിലായവര്‍ സമരത്തിലേക്ക്

വിദ്യാഭ്യാസ വായ്പയെടുത്ത് ജപ്തിയിലായവര്‍ സമരത്തിലേക്ക്
Summary
വായ്പ കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യം

സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പ എടുത്ത് ജപ്തി നടപടി നേരിടുന്നവര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വായ്പാ കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. വായ്പ തിരിച്ച് പിടിക്കാന്‍ ബാങ്കുകള്‍ രംഗത്തെത്തിയതോടെ ആത്മഹത്യാ ഭീഷണിയിലാണ് വായ്പയെടുത്തവരുടെ കുടുംബങ്ങള്‍.

ഇന്ത്യന്‍ നേഴ്സസ് പേരന്റ്സ് അസോസിയേഷനാണ് ജപ്തി നടപടി നേരിടുന്നവരുടെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.. വായ്പയെടുത്ത് പഠനം പൂര്‍ത്തിയാക്കിയ ഭൂരിപക്ഷം പേര്‍ക്കും ജോലിയായിട്ടില്ല. ജോലി ലഭിച്ചവര്‍ക്കാകട്ടെ തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. ആ സാഹചര്യത്തില്‍ പലിശയും മുതലുമായി വലിയൊരു തുക അടക്കാന്‍ നിവൃത്തിയില്ലെന്ന് വായ്പയെടുത്തവരുടെ രക്ഷിതാക്കള്‍ പറയുന്നു.

ബാങ്കുകാരുടെ ഭീഷണി മൂലം വിദ്യാഭ്യാസ വായ്പയെടുത്ത 26 പേരോളം ഇതുവരെ ആത്മഹത്യ ചെയ്തതായി ഇവര്‍ പറയുന്നു. പല രക്ഷിതാക്കളും ഇപ്പോള്‍ ആത്മഹത്യാ മുനമ്പിലാണ്. ജപ്തി നടപടിക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ 48 മണിക്കൂര്‍ ധര്‍ണ്ണയും നടത്തുന്നുണ്ട്.