LiveTV

Live

Kerala

ഏക സിവില്‍ കോഡിനും ന്യൂനപക്ഷ വേട്ടക്കുമെതിരെ പ്രചരണം നടത്തുമെന്ന് യുഡിഎഫ്

ഏക സിവില്‍ കോഡിനും ന്യൂനപക്ഷ വേട്ടക്കുമെതിരെ പ്രചരണം നടത്തുമെന്ന് യുഡിഎഫ്
Summary
ന്യൂനപക്ഷ വേട്ട തടയാന്‍ നടപടി വേണമെന്ന് ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി കണ്ട് ആവശ്യപ്പെടും

ഏക സിവില്‍ കോഡ്, ന്യൂനപക്ഷ വേട്ട എന്നിവക്കെതിരെ പ്രചരണം നടത്താന്‍ യുഡിഎഫ് തീരുമാനം. ഏക സിവല്‍കോഡ് നടപ്പിലാക്കാനുള്ള നീക്കത്തെ ചെറുക്കും. മുസ്ലിം സമൂഹത്തെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താനുള്ള നീക്കത്തിനെതിരെ പോരാട്ടം നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ന്യൂനപക്ഷ വേട്ട തടയാന്‍ നടപടി വേണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി കണ്ട് ആവശ്യപ്പെടും.

തീവ്രവാദവേട്ടയുടെ മറവില്‍ മുസ്ലിം സമൂഹത്തിനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ യുഡിഎഫ് ഗൌരവത്തില്‍ ചര്‍ച്ച ചെയ്യണമെന്ന മുസ്ലിം ലീഗിന്‍റെ ആവശ്യത്തിനൊടുവിലാണ് ഈ വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. ഇതേ കാര്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെയും കണ്ടിരുന്നു. ഏതൊരു സാഹചര്യത്തിലും അതിരപ്പള്ളി പദ്ധതി വേണ്ടെന്ന നിലപാടില്‍ യുഡിഎഫ് എത്തിചേര്‍ന്നതായും രമേശ് ചെന്നിത്തല അറിയിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നവംബറില്‍ 1000 പൊതുസമ്മേളനം നടത്താനും യുഡിഎഫ് തീരുമാനിച്ചു. സ്വാശ്രയ സമരം നിയമസഭക്ക് പുറത്ത് തുടരാനും തീരുമാനമായി.