LiveTV

Live

Kerala

പാലില്‍ മായം; പരിശോധന ഊര്‍ജ്ജിതമാക്കി

പാലില്‍ മായം; പരിശോധന ഊര്‍ജ്ജിതമാക്കി
Summary
പാലില്‍ മായംചേര്‍ക്കുന്ന സംഭവങ്ങള്‍ കൂടിവരുന്നതായി പരിശോധനയില്‍ തെളിഞ്ഞു

വിപണിയിലെത്തുന്ന ഭൂരിഭാഗം പാക്കറ്റ് പാലുകളും ഗുണനിലവാരമില്ലാത്തതാണ്. പാലില്‍ മായംചേര്‍ക്കുന്ന സംഭവങ്ങള്‍ കൂടിവരുന്നതായി പരിശോധനയില്‍ തെളിഞ്ഞു. ഓണം, പെരുന്നാള്‍ സീസണായതോടെ ക്ഷീരവികസന വകുപ്പ് പാല്‍ പരിശോധന കൂടുതല്‍ ഊര്‍ജ്ജിതമാക്കി.

നമ്മള്‍ ദിനേന വാങ്ങികുടിക്കുന്ന പാക്കറ്റ് പാലുകളുടെ ഗുണനിലവാരം വളരെ കുറവാണെന്ന് പരിശോധയില്‍ തെളിഞ്ഞു. പശുവിന്‍‌ പാലാണെന്ന് പറഞ്ഞ് വില്‍ക്കുന്ന പല പാക്കറ്റ് പാലുകളും എരുമപാലാണ്. പാലിന്‍റെ കൊഴുപ്പ് കൂട്ടുന്നതിനായി പലവിധത്തിലുളള മായങ്ങള്‍ ചേര്‍ക്കാറുണ്ടെന്ന് ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.

14 ജില്ലകളിലും പാല്‍ പരിശോധിക്കുന്നതിനായി ഡയറി ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മിക്കയിടത്തും പാലില്‍മായം ചേര്‍ത്തത് കണ്ടെത്തുന്നതിനുളള പരിശോധനകള്‍ നടക്കുന്നില്ല. ആഘോഷവേളകളില്‍ മായംചേര്‍ത്ത പാല്‍കുടുതലായി വിപണിയിലെത്തുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു.