LiveTV

Live

Kerala

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Summary
കല്പറ്റയി‍ല്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ഓപ്പറേറ്റേഴ്സ് പ്രതിനിധികള്‍ പങ്കെടുത്തു

സാമ്പത്തിക ബാധ്യത ചുമത്തുന്ന കെഎസ്ഇബി നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലയിലെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വൈദ്യുതി പോസ്റ്റുകള്‍ ഉപയോഗിച്ചതിന് കുടിശ്ശികയെന്ന പേരില്‍ ജില്ലയിലെ ഓപ്പറേറ്റര്‍മാര്‍ക്ക് കെഎസ്ഇബി കോടികളുടെ ബാധ്യത ചുമത്തുകയാണെന്ന് കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് ആരോപിച്ചു.

സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കല്പറ്റയി‍ല്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ഓപ്പറേറ്റേഴ്സ് പ്രതിനിധികള്‍ പങ്കെടുത്തു.