LiveTV

Live

Kerala

വര്‍ഗീയത പുതിയ മാനം സ്വീകരിക്കുന്നെന്ന് ജമാഅത്തെ ഇസ്‌ലാമി ദേശീയ ഉപാധ്യക്ഷന്‍

വര്‍ഗീയത പുതിയ മാനം സ്വീകരിക്കുന്നെന്ന് ജമാഅത്തെ ഇസ്‌ലാമി ദേശീയ ഉപാധ്യക്ഷന്‍
Summary
വര്‍ഗീയ കലാപങ്ങള്‍ ഗ്രാമ ഗ്രാമാന്തരങ്ങളിലേക്ക് പടരുകയാണ്. ഇത് മറികടക്കാന്‍ സൗഹൃദത്തിന്റെയും മാനവികതയുടെ പ്രവര്‍ത്തനം ഗ്രാമങ്ങളില്‍ വ്യാപകമാക്കേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.

വര്‍ഗീയത പുതിയ മാനം സ്വീകരിക്കുന്ന സാഹചര്യമാണ് പുതിയ കാലത്ത് രൂപപ്പെട്ട് വരുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി ദേശീയ ഉപാധ്യക്ഷന്‍ സയ്യിദ് സആദത്തുള്ള ഹുസൈനി. വര്‍ഗീയ അസ്വസ്ഥതകള്‍ ഗ്രാമങ്ങളിലേക്ക് പടരുകയാണെന്നും അദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ ദേശീയ കാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം.

കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കണ്ടതില്‍ നിന്നും വ്യത്യസ്തമായി രീതിയിലാണ് വര്‍ഗീയ ഇപ്പോള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്ന സെയ്യിദ് ഹുസൈനി പറഞ്ഞു. സ്ഥായിയായ വര്‍ഗീയ ധ്രൂവീകരണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. വര്‍ഗീയ കലാപങ്ങള്‍ ഗ്രാമ ഗ്രാമാന്തരങ്ങളിലേക്ക് പടരുകയാണ്. ഇത് മറികടക്കാന്‍ സൗഹൃദത്തിന്റെയും മാനവികതയുടെ പ്രവര്‍ത്തനം ഗ്രാമങ്ങളില്‍ വ്യാപകമാക്കേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു. ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ്, ഒവി ഉഷ, പെരുമ്പടവം ശ്രീധരന്‍, ഒ അബ്്ദുറഹ്്മാന്‍, എംഐ അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.