LiveTV

Live

Kerala

മുഴുവന്‍ മെഡിക്കല്‍ സീറ്റുകളിലേക്കും പ്രവേശം ഇനി സര്‍ക്കാര്‍ വഴി മാത്രം

Summary
രാജ്യത്തെ വിവിധ കോളജുകളിലായുള്ള മുഴുവന്‍ മെഡിക്കല്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ വഴി പ്രവേശം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്.

ഈ അധ്യയന വര്‍ഷം എല്ലാ മെഡിക്കല്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ വഴി പ്രവേശം നടത്താന്‍ കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം. സ്വാശ്രയ സ്ഥാപനങ്ങൾക്കും കല്പിത സര്‍വകലാശാലകൾക്കും ഇത് ബാധകം. നിര്‍ദേശം നടപ്പിലാക്കണമെന്ന് ജെയിംസ് കമ്മിറ്റി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നിര്‍ദേശം പ്രായോഗികമല്ലെന്ന് സ്വാശ്രയ കേന്ദ്ര നിര്‍ദേശത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

നീറ്റ് നടപ്പിലാക്കിയ ശേഷം മെഡിക്കല്‍ പ്രവേശ നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നടപടി. നിയമ വകുപ്പുമായി ആലോചിച്ച ശേഷം ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. കല്പിത സര്‍വകലാശാലകളിലെയും സ്വാശ്രയ മാനേജ്മെന്റുകളിലെയും മുഴുവന്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ വഴി പ്രവേശം നടത്തണമെന്നാണ് നിര്‍ദേശം. ഇതിനായി സര്‍ക്കാര്‍‌ സംയുക്ത കൌണ്‍സിലിംഗ് നടത്തണമെന്ന് ഈ മാസം 9ന് അയച്ച കേന്ദ്ര ആരോഗ്യവകുപ്പിന്റെ കത്തില്‍ പറയുന്നു. കേന്ദ്ര നിര്‍ദേശം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജെയിംസ് കമ്മിറ്റി ഇന്നലെ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനും സംസ്ഥാന പ്രവേശ പരീക്ഷ കമ്മീഷണര്‍ക്കും കത്തയച്ചു. നിര്‍ദേശം നടപ്പാക്കിയാല്‍ സ്വന്തമായി പ്രവേശം നടത്താനുള്ള സ്വാശ്രയ മാനേജ്മെന്റുകളുടെ അവകാശത്തിന് തിരിച്ചടിയാകും. നിര്‍ദേശം അപ്രായോഗികമാണെന്നാണ് സ്വാശ്രയ മാനേജ്മെന്റുകളുടെ പ്രതികരണം.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ നിര്‍ദേശം നടപ്പാക്കുന്നതിന് തടസ്സമില്ലെന്നാണ് സംസ്ഥാന പ്രവേശ പരീക്ഷ കമ്മീഷണറുടെ നിലപാട്