LiveTV

Live

Kerala

എറണാകുളം ഇന്റലിജന്‍സ് ഡിവൈഎസ്‍പിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ്

എറണാകുളം ഇന്റലിജന്‍സ് ഡിവൈഎസ്‍പിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ്
Summary
എറണാകുളം ഇന്റലിജന്‍സ് ഡിവൈഎസ്പി ബിജു അലക്സാണ്ടറുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്.

എറണാകുളം ഇന്റലിജന്‍സ് ഡിവൈഎസ്പി ബിജു അലക്സാണ്ടറുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് അന്വേഷണം നടത്തുന്നത്.

കൊച്ചി വിജിലന്‍സ് സംഘമാണ് പരിശോധന നടത്തുന്നത്. വരാപ്പുഴ, പറവൂര്‍ പെണ്‍ വാണിഭ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ബിജു അലക്സാണ്ടര്‍. കേസില്‍ ചിലരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും ചിലരെ ഒഴിവാക്കാനും വേണ്ടി പണം കൈപ്പറ്റിയെന്നാണ് ആക്ഷേപം. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നിന്നും സെര്‍ച്ച് വാറണ്ട് സമ്പാദിക്കുകയും ചെയ്തു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. തൃപ്പൂണിത്തുറയിലെ വീട്ടിലും ഹില്‍പാലസിന് സമീപത്തെ ഓഫീസിലുമാണ് പരിശോധന നടത്തുന്നത്.