LiveTV

Live

Kerala

നീതി തേടി സത്നംസിങ്ങിന്റെ പിതാവ് കേരളത്തില്‍

നീതി തേടി സത്നംസിങ്ങിന്റെ പിതാവ് കേരളത്തില്‍
Summary
സത്നം സിങ് മരിച്ച് നാലു കൊല്ലം തികയുന്ന വേളയിലാണ് നീതി തേടി പിതാവ് ഹരീന്ദര്‍ കുമാര്‍ സിങ് വീണ്ടും കേരളത്തിലെത്തിയത്.

സത്നംസിങ്ങിന്റെ ദുരൂഹമരണത്തില്‍ അന്വേഷണ പുരോഗതിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് പിതാവ് ഹരീന്ദര്‍കുമാര്‍ സിങ് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തി. കേസില്‍ കോടതി മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണമോ കേരള പൊലീസിന്റെ പുതിയ സംഘത്തിന്റെ പുനരന്വേഷണമോ ആണ് സത്നംസിങ്ങിന്റെ പിതാവിന്റെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.

സത്നം സിങ് മരിച്ച് നാലു കൊല്ലം തികയുന്ന വേളയിലാണ് നീതി തേടി പിതാവ് ഹരീന്ദര്‍ കുമാര്‍ സിങ് വീണ്ടും കേരളത്തിലെത്തിയത്. കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്ന് കാട്ടി മുന്‍ സര്‍ക്കാരിനു നല്‍കിയ പരാതികള്‍ അവഗണിക്കപ്പെട്ടു. ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ തീര്‍പ്പാകുന്നുമില്ല. പ്രതിഭാഗത്തുള്ളവരുടെ സ്വാധീനമാകാം കേസ് അനന്തമായി നീണ്ടുപോകാന്‍ കാരണമെന്ന് ഹരീന്ദര്‍ കരുതുന്നു.

പുനരന്വേഷണം ആവശ്യപ്പെട്ട് ഹരീന്ദര്‍ മുഖ്യമന്ത്രിയെയും കോടിയേരി ബാലകൃഷ്ണനെയും കാണുന്നുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാറിനെയും സമീപിക്കും. ആത്മീയ അന്വേഷണത്തിന്റെ ഭാഗമായി 2012 ആഗസ്റ്റ് ഒന്നിന് വള്ളിക്കാവിലെ അമൃതാന്ദമയി ആശ്രമത്തിലെത്തിയ സത്നം സിങ് മാന് അവിടെ വെച്ച് മര്‍ദ്ദനമേറ്റു.

പിന്നീട് പൊലീസ് കസ്റ്റഡിയിലും പേരൂര്‍ക്കട മാനസികാരാഗ്യ ആശുപത്രിയിലും മര്‍ദ്ദനത്തിനിരയായി ആഗസ്റ്റ് നാലിന് മരിക്കുകയുമായിരുന്നു.