LiveTV

Live

Kerala

രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാനുള്ള പ്രക്ഷോഭമാണ് ഗുജറാത്തിലെ ദലിതുകളുടേത്; വെല്‍ഫെയര്‍ പാര്‍ട്ടി

രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാനുള്ള പ്രക്ഷോഭമാണ് ഗുജറാത്തിലെ ദലിതുകളുടേത്; വെല്‍ഫെയര്‍ പാര്‍ട്ടി
Summary
ഗുജറാത്തിലെ ദലിത് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട്ട് നടത്തിയ ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ കരുത്തുള്ള ജനാധിപത്യ പ്രക്ഷോഭമാണ് ഗുജറാത്തിലെ ദലിതുകളുടേതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ അംബുജാക്ഷന്‍. ഗുജറാത്തിലെ ദലിത് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട്ട് നടത്തിയ ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന മുന്നോട്ടുവെക്കുന്ന സമത്വവും സ്വാതന്ത്രവും സംഘ്പരിവാര്‍ അംഗീകരിക്കുന്നില്ല. ദലിത് യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന പ്രക്ഷോഭം ഈ മൂല്യങ്ങളുടെ സംരക്ഷണത്തിനാണെന്നും കെ അംബുജാക്ഷന്‍ പറഞ്ഞു. രോഹിത് വെമുല ഉയര്‍ത്തിയ രാഷ്ട്രീയം ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാന്‍ ശക്തിയുള്ളതാണെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയന്പലം അഭിപ്രായപ്പെട്ടു. വിവിധ ദലിത് സംഘടനാ നേതാക്കളും സംഗമത്തില്‍ പങ്കെടുത്തു.