LiveTV

Live

Kerala

വോട്ടു തേടി മുഖ്യമന്ത്രി ഇടുക്കിയില്‍

 വോട്ടു തേടി മുഖ്യമന്ത്രി ഇടുക്കിയില്‍
Summary
പട്ടയ കര്‍ഷക വിഷയങ്ങള്‍ മുഖ്യപ്രചരണ വിഷയങ്ങളാക്കി യു.ഡി.എഫ് ജില്ലയില്‍ പ്രചരണം ആരംഭിച്ചു.

യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു തേടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടുക്കിയില്‍ എത്തി. പട്ടയ കര്‍ഷക വിഷയങ്ങള്‍ മുഖ്യപ്രചരണ വിഷയങ്ങളാക്കി യു.ഡി.എഫ് ജില്ലയില്‍ പ്രചരണം ആരംഭിച്ചു.

പീരുമേട്, ഇടുക്കി, ഉടുമ്പിന്‍ചോല, ദേവികുളം മണ്ഡലത്തിലെ യു.ഡി.എഫ് പ്രചരണ പരിപാടികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതോടെ ജില്ലയിലെ യു.ഡി.എഫ് പ്രചരണങ്ങള്‍ക്ക് തുടക്കമായി. എല്‍.ഡി.എഫും എന്‍.ഡി.എ.യും അവരുടെ ഒന്നാംഘട്ട പ്രചരണവുമായി ഏറെ ദൂരം മുന്നോട്ടുപോയപ്പോഴും യു.ഡി.എഫ് പ്രചരണം ആരംഭിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കൂടുതല്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തിയ മണ്ഡലം കണ്‍വെന്‍ഷനുകള്‍ അതിന് തുടക്കം കുറിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 44500 പട്ടയങ്ങള്‍ നല്‍കിയതും എലതോട്ടങ്ങളുടെ നികുതി കുറച്ചതും കര്‍ഷകര്‍ക്ക് വൈദ്യുതി ഇളവു നല്‍കിയതുമെല്ലാം ഉയര്‍ത്തികാട്ടിയാണ് ജില്ലയിലെ യു.ഡി.എഫ് പ്രചരണം. എല്‍.ഡി.എഫും പട്ടയ, കസ്തൂരിരംഗന്‍ വിഷയങ്ങളാണ് ജില്ലയില്‍ ഉയര്‍ത്തുന്നത്. ഇതിനെ മറികടക്കാനാണ് കാര്‍ഷിക ജില്ലയായ ഇടുക്കിയില്‍ മുഖ്യമന്ത്രിയെ തന്നെ ഇറക്കി ഈ വിഷയങ്ങളില്‍ യു.ഡി.എഫ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതോടെ ജില്ലയിലെ പ്രധാന തിരഞ്ഞെടുപ്പു വിഷയമായി പട്ടയവും കാര്‍ഷിക കസ്തൂരി രംഗന്‍ വിഷയങ്ങളും നിറയുകയാണ്.