LiveTV

Live

Kerala

എൽ.ഡി.എഫ് തീരുമാനത്തില്‍ ജെ.എസ്.എസ് ഗൗരിയമ്മ വിഭാഗത്തിന് അമര്‍ഷം

എൽ.ഡി.എഫ് തീരുമാനത്തില്‍ ജെ.എസ്.എസ് ഗൗരിയമ്മ വിഭാഗത്തിന് അമര്‍ഷം
Summary
ആലപ്പുഴ കൊല്ലം ജില്ലകളിലായി നാല് സീറ്റായിരുന്നു ജെ.എസ്.എസ് ആവശ്യപ്പെട്ടത്. ഗൗരിയമ്മ മത്സരത്തിനില്ലെന്ന തീരുമാനത്തോടെയായിരുന്നു എൽ.ഡി.എഫിലെ ചർച്ചകൾ.

ചർച്ചകളിൽ പ്രതീക്ഷ പുലർത്തിയെങ്കിലും എൽ.ഡി.എഫ് തീരുമാനം ജെ.എസ്.എസ് ഗൗരിയമ്മ വിഭാഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു സീറ്റെങ്കിലും പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും ലഭിക്കാത്തത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ പക്ഷം. തെരഞ്ഞെടുപ്പിലെ നിലപാട് തീരുമാനിക്കാൻ നാളെ ആലപ്പുഴയിൽ സംസ്ഥാന പാർട്ടി സെന്റർ ചേരും.
ആലപ്പുഴ കൊല്ലം ജില്ലകളിലായി നാല് സീറ്റായിരുന്നു ജെ.എസ്.എസ് ആവശ്യപ്പെട്ടത്. ഗൗരിയമ്മ മത്സരത്തിനില്ലെന്ന തീരുമാനത്തോടെയായിരുന്നു എൽ.ഡി.എഫിലെ ചർച്ചകൾ. ഗൗരിയമ്മ മത്സരിച്ച അരൂർ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റാണെന്നും അത് നൽകാൻ കഴിയില്ലെന്നും സി.പി.എം തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. ആർ എസ് പി മുന്നണി വിട്ട ശേഷം ഒഴിവ് വന്നതിൽ ഇരവിപുരം, ചവറ സീറ്റെങ്കിലും ലഭിക്കാനായിരുന്നു നീക്കം. എന്നാൽ ഇതിൽ ചവറ സി.എം.പി അരവിന്ദാക്ഷൻ വിഭാഗത്തിന് നൽകിയി ഇരവിപുരം സി.പി.എം ഏറ്റെടുക്കു യാണ് ചെയ്തത്. എന്നാൽ നേരത്തെ തന്നെ എൽ.ഡി.എഫുമായി സഹകരിക്കുന്ന തങ്ങളെ തഴഞ്ഞതിന്റെ അമർഷത്തിലാണ് ഒരു വിഭാഗം. സി.പി.ഐൽ ലയിക്കണമെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. സി.പി.എമ്മിനൊപ്പം ചേരണമെന്ന വാദക്കാരുമുണ്ട് പാർട്ടിയിൽ ഇതിനിടയിൽ താനുമായി സഹകരിച് എൻ.ഡി.എയുടെ ഭാഗമാകാൻ രാജൻബാബു ബസപ്പെട്ടതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഗൗരിയമ്മക്ക് അനൂകൂല നിലപാടല്ല ഉള്ളത്. നാളെ ചേരുന്ന പാർട്ടി സെന്ററിൽ ഒരു തീരുമാനത്തിലെത്താനുള്ള ശ്രമത്തിലാണ് ഗൗരിയമ്മ.