LiveTV

Live

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഈ മാസം അവസാനത്തോടെ

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഈ മാസം അവസാനത്തോടെ
Summary
കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥികളെ ഈ മാസം 31 ഓടെ പ്രഖ്യാപിക്കാന്‍ സാധ്യത

കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥികളെ ഈ മാസം 31 ഓടെ പ്രഖ്യാപിക്കാന്‍ സാധ്യത. 26 ന് ചേരുന്ന കെ പി സി സി തെരഞ്ഞെടുപ്പ് സമിതി ഡല്‍ഹിയിലേക്ക് കൊണ്ടുപോകേണ്ട സ്ഥാനാര്‍ഥി പട്ടികക്ക് രൂപം നല്‍കും. 28 മുതല്‍ നാലുദിവസങ്ങളിലായി ഡല്‍ഹയില്‍ കേന്ദ്ര സ്ക്രീനിങ് സമിതിയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും ചേര്‍ന്നാണ് പട്ടികക്ക് അന്തിമ രൂപം നല്‍കുക. എ ഐ ഗ്രൂപ്പുകളും സുധീരനും തമ്മിലുള്ള തര്‍ക്ക് സ്ഥാനാര്‍ഥി നിര്‍ണയത്തെ സങ്കീര്‍ണമാക്കും.

നിലവിലുള്ള സാധ്യതാ പട്ടികക ചുരുക്കാന്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സിപ്രസിഡന്‍റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെ കെ പി സി തെരഞ്ഞെടുപ്പ് സമിതി ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ 26 ന് രാവിലെ യോഗംചേര്‍ന്ന് ഡല്‍ഹി ചര്‍ച്ചകള്‍ക്കുള്ള പട്ടികക്ക് അന്തിമ രൂപം നല്‍കും. 26 ന് വൈകിട്ട് നടന്ന കെ പി സി സി തെരഞ്ഞെടുപ്പ് സമിതി ഇതിന് അംഗീകാരവും നല്‍കും. തുടര്‍ന്ന് ചര്‍ച്ചകള്‍ ഡല്‍ഹിയിലേക്ക് മാറും. ഇതിനായി 28 ന് നേതാക്കള്‍ ഡല്‍ഹിയിലെത്തും. 28,29 തീയതികളില്‍ കേന്ദ്ര സ്ക്രീനിങ് കമ്മറ്റി നടക്കുന്നുണ്ട്. തുടര്‍ന്ന 30,31 ന് സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയും ചേരും. ഇതിലായിരിക്കും സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമ രൂപമാകുക.

നാല് തവണയിലധികം മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന വി എം സുധീരന്‍റെ നിലപാട് സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ നിര്‍ണായകമാകും. ഈ മാനദണ്ഡം അംഗീകരിച്ചാല്‍ കെ സി ജോസഫ്, കെ ബാബു, അടൂര്‍പ്രകാശ് ഉള്‍പ്പെടെ എ ഐ ഗ്രൂപ്പിലെ പ്രമുഖര്‍ക്ക് മാറിനില്‍ക്കേണ്ടിവരും. ഇതില്‍ മുന്നില്‍ക്കണ്ട് പ്രതിരോധം തീര്‍ക്കാന്‍ ഇരു ഗ്രൂപ്പുകളും തയാറെടുക്കുന്നുണ്ട്. സുധീരന്‍ അനുകൂലികളെ പരിമിതപ്പെടുത്താനും ഗ്രൂപ്പുകള്‍ ശ്രമിക്കും. വി എം സുധീരനും മത്സരിക്കുന്നകാര്യത്തില്‍ ഡല്‍ഹി ചര്‍ച്ചകളിലേ അന്തിമ തീരുമാനമുണ്ടാകൂ.