LiveTV

Live

Kerala

കരിപ്പൂരിലെ ഹജ്ജ് ഹൌസ് അനാഥമായി കിടക്കുന്നു

കരിപ്പൂരിലെ ഹജ്ജ് ഹൌസ് അനാഥമായി കിടക്കുന്നു
Summary
നെടുമ്പാശേരിയിലെ താൽക്കാലിക സംവിധാനത്തിലാണ് ഇപ്പോർ ഹജ്ജ് ക്യാംപ് നടത്തുന്നത്. വിവാഹം പോലുള്ള ചടങ്ങുകളാണ് ഇപ്പോള്‍ ഹജ്ജ് ഹൗസിൽ നടക്കുന്നത്.

കേരളത്തിൽ നിന്നുള്ള ഹജ്ജ് യാത്രികർക്കായി 2005 ൽ ആരംഭിച്ചതാണ് കരിപ്പൂരിലെ ഹജ്ജ് ഹൗസ്. ഹജ്ജ് കമ്മിറ്റി ഓഫീസ് ഇവിടെയാണ് പ്രവർത്തിക്കുന്നത്. ഹജ്ജ് എംബാർക്കേഷൻ നെടുമ്പാശേരിയിലേക്ക് മാറ്റിയതോടെ ഹജ്ജ് ഹൗസ് അനാഥമായി കിടക്കുകയാണ്.

ഹജ്ജ് വളണ്ടിയർ മാർക്കുള്ള പരിശീലനം, ഹജ്ജ് ക്ലാസ്, ഹജ്ജ് ക്യാംപ് എന്നിവയ്ക്കായാണ് ഹജ്ജ് ഹൗസ് നിർമിച്ചത്. സംസ്ഥാന-കേന്ദ്ര സർക്കാരുകളും ഹാജിമാരും ചേർന്ന് 11 കോടി രൂപ് ഹജ്ജ് ഹൗസിനായി ചെലവഴിച്ചു. ആയിരം പേർക് താമസിക്കാനുള്ള സൗകര്യം ഹജ്ജ് ഹൗസിലുണ്ട്.

ഹജ്ജ് യാത്രികർ വീട്ടിൽ നിന്നും നേരെ ഹജ്ജ് ഹൗസിലേക്കാണ് വരുന്നത്. വിമാനം കയറുന്നത് വരെ ഹജ്ജ് ഹൗസിലാണ് കഴിച്ചു കൂട്ടുക. ഹജ്ജ് കമ്മി ഓഫീസും ഇവിടെയാണ്. ഹജ്ജ് യാത്ര കരിപ്പൂരിൽ നിന്നും നെടുമ്പാശേരിയിലേക്ക് മാറിയതോടെ ഹജ്ജ് ഹൗസും അനാഥമായി. നെടുമ്പാശേരിയിലെ താൽക്കാലിക സംവിധാനത്തിലാണ് ഇപ്പോർ ഹജ്ജ് ക്യാംപ് നടത്തുന്നത്.

വിവാഹം പോലുള്ള ചടങ്ങുകളാണ് ഇപ്പോള്‍ ഹജ്ജ് ഹൗസിൽ നടക്കുന്നത്. ഹജ്ജ് എം ബാർക്കേഷൻ കരിപ്പൂരിൽ പുനസ്ഥാപികുന്നത് വരെ ഹജ്ജ് ഹൗസ് ഹാജിമാർക്ക് അന്യമായി തുടരും.