LiveTV

Live

Kerala

ജോസ് കെ.മാണി പാര്‍ട്ടിയുടെ തലപ്പത്തേക്ക് വരണമെന്ന് യൂത്ത് ഫ്രണ്ട്

ജോസ് കെ.മാണി പാര്‍ട്ടിയുടെ തലപ്പത്തേക്ക് വരണമെന്ന് യൂത്ത് ഫ്രണ്ട്
Summary
ജോസ് കെ മാണി നേതൃത്വത്തിലെത്തിയാല്‍ പാര്‍ട്ടിക്ക് ഗുണമുണ്ടാകും

ജോസ് കെ.മാണി പാര്‍ട്ടിയുടെ തലപ്പത്തേക്ക് വരണമെന്നാണ് യൂത്ത് ഫ്രണ്ടിന്റെ അഭിപ്രായമെന്ന് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍. ജോസ് കെ മാണി നേതൃത്വത്തിലെത്തിയാല്‍ പാര്‍ട്ടിക്ക് ഗുണമുണ്ടാകും. യുഡിഎഫിനെ അസ്ഥിരപ്പെടുത്താന്‍ മുന്‍പ് ശ്രമിച്ച കെ.മുരളീധരന്‍ കേരളാ കോണ്‍ഗ്രസിനെ വിമര്‍ശിക്കേണ്ട. മുരളീധരന്‍ വള്ളിനിക്കറിട്ട് നടക്കുന്ന കാലത്ത് നിയമസഭയില്‍ എത്തിയ ആളാണ് കെ.എം മാണിയെന്നും സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു.