LiveTV

Live

Kerala

യുവമോര്‍ച്ച പ്രവര്‍ത്തകനെ ബിജെപിക്കാര്‍ മര്‍ദിച്ചതായി പരാതി

യുവമോര്‍ച്ച പ്രവര്‍ത്തകനെ ബിജെപിക്കാര്‍ മര്‍ദിച്ചതായി പരാതി
Summary
മര്‍ദനം അഴിമതിക്കെതിരെ എഫ്ബി പോസ്റ്റിട്ടതിന്‍റെ പേരില്‍

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. സമൂഹ മാധ്യമങ്ങളില്‍ ബിജെപിയുടെ അഴിമതിയുമായി ബന്ധപ്പെട്ട പോസ്റ്റിട്ടതിനാണ് മര്‍ദനം. യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരാതിയില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

യുവമോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം അനീഷ് പോണോത്തിനെയാണ് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്.. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പോയി വരുന്പോള്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു എന്നാണ് അനീഷ് പറയുന്നത്.
ബിജെപിയിലെ അഴിമിതിയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതാണ് മര്‍ദനത്തിന് കാരണമായി കരുതുന്നത്. കൊടുങ്ങല്ലൂരില്‍ മരിച്ച ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലേക്കുള്ള ദുരിതാശ്വാസ നിധിയില്‍ ക്രമക്കേട് ചൂണ്ടിക്കാണിച്ചതും മര്‍ദനത്തിന് കാരണമാണെന്ന് അനീഷ് പറയുന്നു. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനീഷിന്റെ പരാതിയെ തുടര്‍ന്ന് ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ജെമി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തു