LiveTV

Live

Kerala

ജിഷവധം: അമീർ ഉൾ ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ജിഷവധം: അമീർ ഉൾ ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Summary
10 ദിവസത്തേക്കാണ് അമി റുൽ ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയത്. വിശദമായ ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടങ്ങളിൽ പ്രതി മൊഴി മാറ്റിയത് പൊലീസ് സംഘത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.

ജിഷക്കൊലക്കേസ് പ്രതി അമീർ ഉൾ ഇസ്ലാമിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ ഇന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ജിഷയെ കൊലപ്പെടുത്തിയപ്പോൾ പ്രതി ധരിച്ചിരുന്ന വസ്ത്രം ഒഴികെ മറ്റ് തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞുവെന്നാണ് പൊലിസ് ഭാഷ്യം. 10 ദിവസത്തേക്കാണ് അമി റുൽ ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയത് 'വിശദമായ ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടങ്ങളിൽ പ്രതി മൊഴി മാറ്റിയത് പൊലീസ് സംഘത്തെ പ്രതിസന്ധിയിലാക്കിയിരുന്നു' എപ്രിൽ 28നാണ് പെരുമ്പാവൂരിലെ വീടിനുള്ളിൽ ജിഷ കൊല്ലപ്പെട്ടത്.

64 ദിവസത്തിനകം പ്രതിയെ പിടികൂടാനും തെളിവുകൾ ശേഖരിക്കാനും കഴിഞ്ഞു. തിരിച്ചറിയിൽ പരേഡിൽ അയൽവാസി അമീറിനെ തിരിച്ചറിഞ്ഞതും കൊലക്ക് ഉപയോഗിച്ച ആയുധം ജിഷയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയതും സുപ്രധാന തെളിവാണെന്നും പൊലീസ് പറയുന്നു. ജിഷയുടെ വസ്ത്രത്തിൽ നിന്ന് ലഭിച്ച ഡിഎൻഎ പ്രതി അമീർ ഉൾ ഇസ്സാമിന്‍റേതാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പിക്കാനും കഴിഞ്ഞു.

അമീറിനെ കാഞ്ചീപുരത്തും പെരുമ്പാവൂരിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും കൃത്യം നിർവഹിച്ച സമയത്ത് ധരിച്ചിരുന്ന വസ്ത്രം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജിഷയെ കൊലപ്പെടുത്തിയ വിവരം അമീർ സുഹൃത്ത് അനാറിനോട് വെളിപ്പെടുത്തിയിരുന്നു അനാറിന്‍റെ വീട്ടിലെ കത്തിയാണ് കൊലക്കായി ഉപയോഗിച്ചതെന്നും പൊലീസ് പറയുന്നു. അനാറിനെ പിടികൂടുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്.