സംസ്ഥാന ഓഡിറ്റ് കമ്മീഷന് രൂപീകരിക്കുന്നു
സംസ്ഥാന ഓഡിറ്റ് കമ്മീഷന് രൂപീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. സംസ്ഥാനത്തിന്റെ പൊതുപണത്തിന്റെ പകുതിയോളം കൈകാര്യം ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റിനായി സ്വതന്ത്ര കമ്മീഷനാണ് രൂപീകരിക്കുന്നത്. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം കമ്മീഷന്റെ ഘടന, അധികാരങ്ങള്‍, നിയമനം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന ഓഡിറ്റ് ഡയറക്ടര്‍ നല്കിയ ശിപാര്‍ശയുടെ പകര്‍പ്പ് മീഡിയവണ്ണിന് ലഭിച്ചു.
നിലവില്‍ ധനകാര്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓഡിറ്റ് കമ്മീഷന് രൂപീകരിക്കാന്‍ തീരുമാനിച്ചത്. 2017-2018 ലെ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് ഓഡിറ്റ് കമ്മീഷന് രൂപീകരണം പ്രഖ്യാപിച്ചെങ്കിലും നടപടികള്‍ ഇപ്പോഴാണ് തുടങ്ങിയത്. പി എസ് സി മാതൃകയില്‍ രൂപീകരിക്കുന്ന കമ്മീഷനില്‍ അഞ്ചംഗങ്ങളായിരിക്കും ഉണ്ടായിരിക്കുക. പ്രൊഫഷണലുകള്‍ക്കു പുറമെ സാമൂഹ്യ പ്രവര്‍ത്തകരും ഈ അഞ്ചംഗങ്ങളില്‍ ഉള്‍പ്പെടും. നിലവിലെ ഓഡിറ്റ് വകുപ്പിനെ കമ്മീഷനാക്കി മാറ്റാനാണ് ശിപാര്‍ശ. ലോക്കല്‍ ഫണ്ട് ആക്ടിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളെയും കമ്മീഷന് കീഴില്‍ കൊണ്ട് വരണമെന്നും ഓഡിറ്റ് ഡയറക്ടര്‍ ശിപാര്‍ശ നല്‍കിയിട്ടുണ്ട്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളെ മാത്രം കമ്മീഷന്റെ പരിധിയില്‍ കൊണ്ടു വന്നാല്‍ മതിയെന്ന നിലപാടിലാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്. ഓഡിറ്റ് കമ്മീഷനുമായി ബന്ധപ്പെട്ട ഫയല്‍ കൈകാര്യം ചെയ്യുന്നത്
തദ്ദേശ സ്വയം ഭരണ വകുപ്പാണ്. തദ്ദേശ വകുപ്പിന്റെ ഈ നിലപാടിനെതിരെ ധനകാര്യ വകുപ്പ് എതിര്‍പ്പറിയിക്കാനുള്ള സാധ്യത ഏറെയാണ്.
അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് കുറിച്ച് പഠിച്ച സെന്‍ കമ്മിറ്റിയുടെ ശിപാര്കളിലൊന്നാണ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നത്. ഓഡിറ്റ് കമ്മീഷന് സ്വാഗതാര്‍ഹമെങ്കിലും നിയമനങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുമോ ആശങ്ക നിലനില്‍ക്കുന്നുണ്ട്.