LiveTV

Live

Kerala

ഇന്ധനവിലക്കൊപ്പം അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു

ഇന്ധനവിലക്കൊപ്പം അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു
Summary
ലോറികളടക്കമുള്ള ടാക്സി വാഹനങ്ങള്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നതോടെ അവശ്യസാധനങ്ങളുടെ വിലയും കൂടി. പലവ്യഞ്ജനത്തിനും പച്ചക്കറിക്കുമാണ് വില കുതിച്ചുയരുന്നത്. ലോറികളടക്കമുള്ള ടാക്സി വാഹനങ്ങള്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

അവശ്യ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ കൈപൊള്ളുമെന്നതാണ് അവസ്ഥ. ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ടാക്സി ഉടമകളും തൊഴിലാളികളും രംഗത്ത് വന്നിട്ടുണ്ട്. അടുത്ത ദിവസം യോഗം ചേര്‍ന്ന് സര്‍ക്കാരിന് മുന്നില്‍ വിഷയം എത്തിക്കാനാണ് സംഘടനകളുടെ നീക്കം. കൂലി കൂട്ടണമെന്ന് മറ്റ് തൊഴിലാളികളും ആവശ്യപ്പെടുന്നു. ഇന്ധനവില ഇപ്പോഴുള്ളത് പോലെ നില്‍ക്കുകയോ, കൂടുകയോ ചെയ്താല്‍ സകല മേഖലകളിലും വില വര്‍ധനവ് ഉണ്ടാകുമെന്ന് ഉറപ്പാണ്.