LiveTV

Live

Kerala

സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം; സിബിഐ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാവുന്നു

സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം; സിബിഐ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാവുന്നു
Summary
ചെമ്പിരിക്ക മംഗളൂരു ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ആക്ഷന്‍ കമ്മിറ്റിയുടെയും കുടുംബത്തിന്റെയും സമരം

ചെമ്പിരിക്ക മംഗളൂരു ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തില്‍ സിബിഐ നടത്തുന്ന അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാവുന്നു. ജനകീയ ആക്ഷന്‍ കമ്മറ്റിയുടെയും ഖാസിയുടെ കുടുംബത്തിന്റെയും ആഭിമുഖ്യത്തില്‍ കാസര്‍കോട് ഹെ‍‍ഡ്പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. ചെമ്പിരിക്ക ഖാസിയുടെ മരണം ആത്മഹത്യയാണന്ന ലോക്കല്‍ പൊലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും നിഗമനം ശരിവെക്കുകയായിരുന്നു സിബിഐയും.

ചെമ്പിരിക്ക മംഗളൂരു ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ആക്ഷന്‍ കമ്മിറ്റിയുടെയും കുടുംബത്തിന്റെയും സമരം. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആക്ഷന്‍ കമ്മറ്റിയുടെ ആരോപണം. മാര്‍ച്ചില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

2010 ഫെബ്രുവരി 15നാണ് ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ പാറക്കെട്ടിന് സമീപം കണ്ടെത്തിയത്. ലോക്കല്‍ പോലീസും തുടർന്ന് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം പിന്നീട് സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നു. ഒന്നരവര്‍ഷത്തെ അന്വേഷണത്തിന് ശേഷം സിബിഐ കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും നിഗമനത്തെ ശരിവെക്കുന്നതായിരുന്നു സിബിഐയുടെ റിപ്പോർട്ട്. സിബിഐയുടെ സ്പെഷ്യൽ ടീം വീണ്ടും കേസ് അന്വേഷിച്ചെങ്കിലും പുതുതായൊന്നും കണ്ടെത്താനായില്ല.