LiveTV

Live

Kerala

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ഹൈകോടതിയിലേക്ക്

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ഹൈകോടതിയിലേക്ക്
Summary
ഷുഹൈബിന്‍റെ ബന്ധുക്കള്‍ വഴി കോടതിയെ സമീപിക്കാനാണ് തീരുമാനം.

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാന്‍ യുഡിഎഫ് തീരുമാനം. ഷുഹൈബിന്‍റെ ബന്ധുക്കള്‍ വഴി കോടതിയെ സമീപിക്കാനാണ് തീരുമാനം. കെ സുധാകരനോട് നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടും നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടും. നിയമസഭക്കകത്ത് പ്രക്ഷോഭം തുടരും. സമരങ്ങളെ പൂര്‍ണമായും തമസ്കരിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്‍റേതെന്നും നിരാഹാര സമരമല്ല ആത്മാഹൂതി നടത്തിയാലും സര്‍ക്കാര്‍ നിലപാട് മാറാന്‍ പോകുന്നില്ലെന്നും യോഗ തീരുമാനങ്ങള്‍ അറിയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നാളെ കോടതിയെ സമീപിച്ച ശേഷം വൈകുന്നേരം നിരാഹാരം അവസാനിപ്പിക്കുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.