ശുഹൈബ് വധത്തിൽ കെ. സുധാകരൻ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നു

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് സുധാകരൻ നിരാഹാര സമരം ആരംഭിച്ചത്
ശുഹൈബ് വധത്തിൽ സി.ബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ. സുധാകരൻ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നു. സമരം അവസാനിപ്പിക്കാൻ യു.ഡി.എഫ് നേതൃത്വം നിർദേശം നൽകി. ചൊവ്വാഴ്ച സുധാകരൻ സമരം അവസാനിപ്പിക്കുമെന്നാണ് സൂചന. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് സുധാകരൻ നിരാഹാര സമരം ആരംഭിച്ചത്. എന്നാൽ കേസിൽ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് സുധാരനോട് സമരം അവസാനിപ്പിക്കാൻ യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടത്.