LiveTV

Live

Kerala

കാക്കോത്തിക്കാവിലെ നിലവിളികള്‍; നൊമ്പരമുണര്‍ത്തി സോളോ ഡ്രാമ

കാക്കോത്തിക്കാവിലെ നിലവിളികള്‍; നൊമ്പരമുണര്‍ത്തി സോളോ ഡ്രാമ
Summary
കേരളത്തില്‍ അടുത്തിടെ കുട്ടികള്‍ കാണാതാകുന്നതിന്റെ കണക്കുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് കാക്കോത്തിക്കാവിലെ നിലവിളികള്‍ എന്ന പേരില്‍ നാടകം അരങ്ങേറിയത്

കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമയിലെ ആ വാവാച്ചിയെ ഓര്‍മ്മയില്ലേ? വാവാച്ചി എന്ന കഥാപാത്രം കോഴിക്കോട് മിഠായിതെരുവിലെത്തി. കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള സോളോ ഡ്രാമയിലാണ് ഇന്നത്തെ കാലത്തെ വാവാച്ചിയുടെ കണ്ണുകളിലൂടെ നോക്കി കാണുന്നത്.

കാണാതാകുന്ന കുട്ടികളുടെ നിലവിളികള്‍. അവരുടെ അമ്മമാരുടെ ആവലാതികള്‍. ഇതെല്ലാമായിരുന്നു 10 മിനിട്ട് നീണ്ട സോളോ ഡ്രാമയുടെ
ഇതിവൃത്തം. കേരളത്തില്‍ അടുത്തിടെ കുട്ടികള്‍ കാണാതാകുന്നതിന്റെ കണക്കുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് കാക്കോത്തിക്കാവിലെ നിലവിളികള്‍ എന്ന പേരില്‍ നാടകം അരങ്ങേറിയത്. ജേര്‍ണലിസം വിദ്യാര്‍ത്ഥിനി പസ്കിയാണ് വാവാച്ചിയായി രംഗത്തെത്തിയത്. പി സി ഹരീഷാണ് നാടകത്തിന്റെ സംവിധാനം.